Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
മലയാളികളുടെ ലോകകപ്പ്,ഖത്തർ ദേശീയ ടീമിന് ഐക്യദാർഢ്യവുമായി ലുസൈലിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ

November 15, 2022

November 15, 2022

ന്യൂസ്‌റൂം ബ്യുറോ   
ദോഹ :ഫിഫ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരിട്ട് വീക്ഷിക്കാന്‍ പോകുന്ന ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യവുമായി ആയിരക്കണക്കിന് മലയാളികൾ ലുസൈൽ ബൊളിവാഡ് സ്ട്രീറ്റിൽ ഒഴുകിയെത്തി.തിങ്കളാഴ്ച വൈകീട്ട് അഞ്ച്  മണി മുതൽ തന്നെ വിവിധ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിലും കുടുംബസമേതവും ചെറിയ സംഘങ്ങളായി എത്തിച്ചേർന്ന ആരാധകർ  6.30 ഓടെ പതാകകളും പാട്ടും മേളവുമായി വലിയൊരു ജനസമുദ്രമായി മുന്നോട്ടു നീങ്ങുകയായിരുന്നു.

ഖത്തർ ലോകകപ്പിനും ഖത്തർ ദേശീയ ടീമിനും പിന്തുണ അറിയിച്ചു കൊണ്ടുള്ള റാലിയിൽ ഖത്തർ പതാകകൾക്കൊപ്പം ഇന്ത്യൻ പതാകയും ഉയർത്തിപ്പിടിച്ചാണ് ആരാധകർ മുന്നോട്ടു നീങ്ങിയത്.ബൊളിവാഡ് സ്ട്രീറ്റിൽ കൂട്ടം ചേർന്ന് ആഘോഷിക്കാനെത്തിയ മറ്റു രാജ്യക്കാർക്കും സ്വദേശികൾക്കും ഇന്ത്യയുടെ ഈ ആവേശപ്രകടനം കൗതുകമുള്ള കാഴ്ചയായി.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ചില വിദേശികളും കൂടി പങ്കാളികളായതോടെ ഖത്തർ ഇതുവരെ കാണാത്ത തരത്തിലുള്ള ആവേശപ്പൊരിച്ചിലിനാണ് ലുസൈൽ സാക്ഷ്യം വഹിച്ചത്.സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത ഫാൻസ്‌ റാലി ഒരു മണിക്കൂറിനകം അവസാനിച്ചെങ്കിലും അതുകഴിഞ്ഞും ചെറിയ സംഘങ്ങളായി നിരവധി പേർ പാട്ടുപാടിയും നൃത്തം ചെയ്തും ലുസൈൽ ബൊളിവാഡ് സ്ട്രീറ്റിനെ മണിക്കൂറുകളോളം ആവേശക്കടലാക്കി മാറ്റി.

അര്ജന്റീനയുടെയും ബ്രസിലിന്റെയും ഇംഗ്ലണ്ടിന്റെയും നിറങ്ങളണിഞ്ഞ ആയിരക്കണിക്കിന് മലയാളികൾ കഴിഞ്ഞ വെള്ളിയാഴ്ച  ദോഹ കോർണിഷിൽ നടത്തിയ ഫാൻസ്‌ റാലി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.ഇതിന് പിന്നാലെയാണ് ഖത്തറിന്റെ ജെഴ്‌സികൾ മാത്രം ധരിച്ച് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന വൻ ജനാവലി ലുസൈലിൽ ഒത്തുകൂടി ഖത്തർ ടീമിന് പിന്തുണ പ്രഖ്യാപിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.

 


Latest Related News