Breaking News
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് |
40 കിലോമീറ്റർ ചുറ്റളവിൽ ഒരു ദിവസം നാല് ലോകകപ്പ് മത്സരങ്ങൾ,ഖത്തർ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിനങ്ങൾ

October 12, 2022

October 12, 2022

അൻവർ പാലേരി / ഫോട്ടോ : അൽ ജസീറ
ദോഹ : ഖത്തർ പോലെ ചെറിയൊരു രാജ്യത്ത് ഒരു ദിവസം നാല് മത്സരങ്ങൾ വരെ നടത്തുന്നത് കടുത്ത വെല്ലുവിളിയായിരിക്കുമെന്നും എന്നാൽ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ലോകകപ്പ് സംഘാടകർ ബുധനാഴ്ച ദോഹയിൽ അറിയിച്ചു. ലോകകപ്പിനോടനുബന്ധിച്ച്  റോഡുകളിൽ വലിയ തോതിൽ തിരക്കേറുമെന്നും സംഘാടകർ വ്യക്തമാക്കി.

നവംബർ 20 ന് ആരംഭിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കായ 1.2 ദശലക്ഷം സന്ദർശകരെയാണ്  ഖത്തർ പ്രതീക്ഷിക്കുന്നത്. ഏകദേശം 3 ദശലക്ഷമുള്ള രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം വരുന്ന ജനസഞ്ചയത്തെയാണ് ഈ ദിവസങ്ങളിൽ നിയന്ത്രിക്കേണ്ടിവരിക.

"ദോഹ പോലെയുള്ള ഒരു നഗരത്തിൽ ഒരു ദിവസം നാല് മത്സരങ്ങൾ നടത്തുന്നത് തീർച്ചയായും ഒരു വെല്ലുവിളിയാണ്...രാജ്യത്തെ എല്ലാ സ്ട്രീറ്റുകളിലും വലിയ  തിരക്കുണ്ടാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു," സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ മൊബിലിറ്റി ഡയറക്ടർ അബ്ദുൽ അസീസ് അലി അൽ മവ്ലവി വിശദീകരിച്ചു.

സെൻട്രൽ ദോഹയിൽ നിന്ന് 40 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന എട്ട് സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ രണ്ടാഴ്ചകളിൽ ഓരോ ദിവസവും നാല് മത്സരങ്ങൾ നടത്തുകയെന്ന വലിയ ദൗത്യവും സംഘാടകർക്ക് മുന്നിലുണ്ട്.

തിരക്ക് കുറയ്ക്കുന്നതിന്, ഖത്തറിൽ താമസിക്കുന്നവർ ഒരേ കാറിൽ ഒന്നിലധികം ആളുകളുമായി  നേരത്തെ തന്നെ സ്റ്റേഡിയങ്ങളിലേക്ക് പോകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിന് പുറമെ രാജ്യത്തെ സ്‌കൂളുകൾ അടച്ചിടാനും 80 ശതമാനം  സർക്കാർ ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.. സെൻട്രൽ ദോഹയിൽ നിന്ന് ചില വാഹനങ്ങൾ വഴി തിരിച്ചുവിട്ടും ഗതാഗതം നിയന്ത്രിക്കും.

അതേസമയം,രാജ്യത്തിന് പുറത്തുനിന്നും വരുന്ന ആരാധകർക്ക് പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് യാത്രാസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.ഇതിനായി 21 മണിക്കൂറും ഓരോ 165 സെക്കൻഡുകൾക്കിടയിലും നിലവിലുള്ള   75 ട്രെയിനുകൾക്ക് പകരം 110 മെട്രോ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ഖത്തർ റെയിലിലെ സർവീസ് ഡെലിവറി ചീഫ് അബ്ദുല്ല സെയ്ഫ് അൽ സുലൈത്തി പറഞ്ഞു.

ബസുകളുടെ ശേഷി നാലിയട്ടിയാക്കി വർധിപ്പിച്ചുകൊണ്ട്  3,100-ലധികം ബസുകളാണ് ഈ ദിവസങ്ങളിൽ സർവീസ് നടത്തുക.ഇതിനുപുറമെ, 3,000 ടാക്സികളും 11,500 യൂബറുകളും നിരത്തുകളിൽ ലഭ്യമായിരിക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News