Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

April 14, 2023

April 14, 2023

ന്യൂസ്‌റൂം ബ്യൂറോ
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയിലില്‍നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഒരാളെ വയനാട് മാന്തവാടിയില്‍ നിന്നും മൂന്നുപേരെ കാസര്‍കോട് മഞ്ചേശ്വരത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ തന്നെ സഹോദരന്‍ നൗഫലാണ് തട്ടിക്കൊണ്ടുപോയതെന്ന് ഷാഫി ഇന്നു പുറത്തുവന്ന പുതിയ വീഡിയോയില്‍ ആരോപിച്ചിട്ടുണ്ട്. വീഡിയോയുടെ ആധികാരിക പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. 

മാനന്തവാടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തയാളെ താമശ്ശേരി ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്തുവരുകയാണ്. കാസര്‍കോടുനിന്ന് കസ്റ്റഡിയിലെടുത്തവരെ രാത്രിയോടെ താമരശ്ശേരിയിലെത്തിക്കും.

ഇസ്ലാം മതവിശ്വാസപ്രകാരം പെണ്‍കുട്ടികളുള്ളവര്‍ മരിച്ചാല്‍ സ്വത്ത് മുഴുവന്‍ സഹോദരന് കിട്ടുമെന്നും ഇതിനുവേണ്ടിയാണ് സഹോദരന്‍ നൗഫല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതെന്നുമാണ് പുറത്തുവന്ന വീഡിയോയില്‍ ഷാഫി ആരോപിക്കുന്നത്. എന്നാല്‍ ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘം രക്ഷപ്പെടുന്നതിനായി ഷാഫിയെക്കൊണ്ട് പറയിച്ച കഥയാണോ എന്ന സംശയത്തിലാണ് പൊലീസ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News