Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തര്‍ ഡി-റിങ് റോഡ് നാളെ താല്‍ക്കാലികമായി അടയ്ക്കും

March 30, 2023

March 30, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തര്‍ ഡി-റിങ് റോഡ് നാളെ(വെള്ളി)താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു. ഡി-റിങ് റോഡില്‍ ഫിരീജ് അല്‍ അലി ഇന്റര്‍ചേഞ്ചിനോട് ചേര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്കായി പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ന്യൂ സലാറ്റ, ഫരീജ് അല്‍ അലി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും പാലം.

നാളെ (വെള്ളിയാഴ്ച) പുലര്‍ച്ചെ 3 മുതല്‍ രാവിലെ 10 വരെയായിരിക്കും റോഡ് അടച്ചിടുക. അല്‍ അമീര്‍ സ്ട്രീറ്റ്, 22 ഫെബ്രുവരി സ്ട്രീറ്റ് അല്ലെങ്കില്‍ സല്‍വ റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി  യാത്രികര്‍ സി റിങ് റോഡോ ഇ റിങ് റോഡോ തിരഞ്ഞെടുക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News