Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിലുയർത്തിയ കപ്പ് നിലം തൊട്ടു,മെസ്സിയും സംഘവും അർജന്റീനയിൽ എത്തി

December 20, 2022

December 20, 2022

ന്യൂസ് ഏജൻസി
ബ്യൂണസ്‌ഐറിസ് :36 വർഷത്തെ കാത്തിരിപ്പിന് ശേഷം ഖത്തറിൽ പൊരുതിനേടിയ ലോകകപ്പുമായി മെസ്സിയുടെ അർജന്റീന ടീം ബ്യൂണസ്‌ഐറിസിൽ വിമാനമിറങ്ങി.ചൊവ്വാഴ്ച പുലര്‍ച്ചെ 2.40 ന് തലസ്ഥാന നഗരിയിൽ വിമാനമിറങ്ങിയ സംഘത്തെ വരവേൽക്കാൻ ആയിരങ്ങളാണ് വിമാനത്താവളത്തിന് പുറത്തും നഗരത്തിലൂടെ കാത്തിരുന്നത്.വിമാനത്താവളത്തിനടുത്ത അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്രയ്‌നിംഗ് കോംപ്ലക്‌സിലാണ് ഇന്ന് കളിക്കാര്‍ താമസിക്കുക. ആയിരങ്ങള്‍ അവിടെയും കാത്തുനില്‍ക്കുന്നുണ്ട്.ഉച്ചയോടെ നഗരത്തില്‍ കളിക്കാര്‍ പ്രദക്ഷിണം ആരംഭിക്കും. തെരുവുകള്‍ മുഴുവന്‍ ഇന്ന് ജനസാഗരമാവും.

ടീം ഇന്ന് രാത്രി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടിൽ ചെലവഴിക്കുമെന്ന് സ്റ്റേറ്റ് മീഡിയ ഏജൻസി ടെലം റിപ്പോർട്ട് ചെയ്യുന്നത്.ടീമിന്റെ വരവിന് മുന്നോടിയായി തിങ്കളാഴ്ച പരിശീലന സ്ഥലത്ത് നിരവധി ആരാധകർ ക്യാമ്പ് ചെയ്തിരുന്നു,

ഫ്രാൻസിനെതിരായ അർജന്റീനയുടെ തകർപ്പൻ വിജയത്തിന് ശേഷം ടീമിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവ് രാജ്യത്തുടനീളവും വിദേശത്തുള്ള ആരാധകർക്കിടയിലും നിരവധി ദിവസത്തെ നിർത്താതെയുള്ള ആഘോഷത്തിനാണ് ആരംഭമാവുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News