Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മലയാളി യുവതിയുടെയും മകന്റെയും ആത്ഹത്യ: അയല്‍വാസി അറസ്റ്റില്‍

June 23, 2021

June 23, 2021

മുംബൈ:മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് തിങ്കളാഴ്ച താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുംബൈ ചാന്ദിവാലി നാഹേര്‍ അമൃത്ശക്തി കോംപ്ലക്സിന്റെ 12ാം നിലയില്‍ നിന്നു വീണു മരിച്ച നിലയിലാണ് യുവതിയെയും മകനെയും കണ്ടെത്തിയത്. ഇവരെ അയല്‍വാസികളായ കുടുംബം മാനസികമായി ബുദ്ധിമുട്ടിച്ചതായി ആരോപിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതെ തുടര്‍ന്നാണ് അയല്‍വാസിയെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. രേഷ്മയുടെ ഭര്‍ത്താവ്  കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. യു.എസിലുള്ള സഹോദരന്‍ അടുത്ത ദിവസം നാട്ടിലെത്തും. രാമപുരം മരങ്ങാട് ആനക്കുഴിക്കാട്ടില്‍ മാത്യു,ലീലാമ്മ ദമ്പതികളുടെ മകളാണ് രേഷ്മ.

 


Latest Related News