Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മരിക്കുന്നതിന് മുമ്പ് സുബി സുരേഷ് പറഞ്ഞത് പ്രവാസികളും കേൾക്കണം

February 24, 2023

February 24, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :തിരക്കിട്ട ജോലികൾക്കിടയിൽ കൃത്യമായി ആഹാരം കഴിക്കുന്നതിൽ വീഴ്‌ച വരുത്തുന്നവരാണ് പ്രവാസികളിൽ വലിയൊരു വിഭാഗം.കുടുംബമില്ലാതെ താമസിക്കുന്ന ചിലരെങ്കിലും കൃത്യമായി ആഹാരം കഴിക്കാതെ രോഗങ്ങൾ വരുത്തിവെക്കുന്നവരാണ്.സിനിമ-സീരിയൽ പ്രേക്ഷകരെ മുഴുവൻ വേദനിപ്പിച്ച് കഴിഞ്ഞ ദിവസം കടന്നുപോയ സുബി സുരേഷ് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ച വീഡിയോയിൽ ആഹാര കാര്യത്തിൽ വരുത്തിയ വീഴ്ചകളാണ് തന്നെ രോഗിയാക്കിയതെന്ന് തുറന്നു പറയുന്നുണ്ട്.

 


കഴിഞ്ഞ വർഷം 10 ദിവസത്തോളം ആശുപത്രിയില്‍ കിടന്ന കാര്യവും സുബി പങ്കുവെച്ചത് തമാശ കലർത്തിയായിരുന്നു. 'ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി' എന്ന് പറഞ്ഞാണ് കഴിഞ്ഞ വർഷം സമൂഹ മാധ്യമത്തിൽ ഫോട്ടോ പങ്കുവെച്ചത്. ഇതിലൂടെ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാനും സുബി ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട വിഡിയോയില്‍ അസുഖത്തെ കുറിച്ച് സുബി പറഞ്ഞത് ഇങ്ങനെയായിരുന്നു.
എന്റെ ഉഴപ്പാണ് എല്ലാത്തിനും കാരണം. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ദിവസം പച്ചവെള്ളം കുടിച്ച് വയറ് നിറക്കും. ഒരു നേരം ഒക്കെയാണ് കഴിക്കുന്നത്. ഇനി അങ്ങനെയുള്ള ശീലങ്ങളെല്ലാം മാറ്റിയെടുക്കണം. എന്റെ അനുഭവത്തില്‍നിന്ന് പഠിച്ചതാണ് ഇതെല്ലാം. ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും ഇല്ല. ജീവിതത്തില്‍ എന്നെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു ഇന്‍ഫര്‍മേഷന്‍ നല്‍കാന്‍ വേണ്ടിയാണ് ഈ വിഡിയോ പങ്കുവെക്കുന്നത്’’, ഇങ്ങനെയായിരുന്നു വിഡിയോയിൽ പറഞ്ഞിരുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News