Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മലപ്പുറം ഭാഷയിൽ ഫുട്ബാളിന്റെ കഥപറഞ്ഞ സുബൈർ വാഴക്കാട് താമസം മാറി, അർജന്റീനൻ വീടൊരുക്കിയത് യു.എ.ഇയിലെ പ്രവാസി വ്യവസായി

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യുറോ 
വാഴക്കാട്: മലപ്പുറം ഭാഷയിൽ ഫുട്‌ബോൾ കളി പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ സുബൈർ വാഴക്കാട് ഇന്ന് വൈകീട്ട് പുതിയ വീട്ടിലേക്ക് താമസം മാറി.പയ്യന്നൂർ സ്വദേശിയും യു.എ.ഇ.യിലെ പ്രവാസി വ്യവസായിയുമായ സ്മാർട് ട്രാവൽ എം.ഡി. അഫി അഹമ്മദാണ് വീട് നിർമിച്ച് നൽകിയത്. പിതാവ് യു.പി.സി. അഹമ്മദ് ഹാജിയുടെ ഓർമയ്ക്കായി നിർമിക്കുന്ന വീടിന് യു.പി.സി. വില്ല എന്നാണ് പേര് നൽകിയിരിക്കുന്നത്.

കളിപറച്ചിലും പ്രവചനങ്ങളും നടത്തി നാട്ടിൽ കളിയാവേശം നിറച്ച, നീലക്കുപ്പായക്കാരെ ഹൃദയത്തിലേറ്റിയ കളിപറച്ചിലുകാരനുള്ള സ്‌നേഹസമ്മാനമാണ് അഫി അഹമ്മദ് ഇന്ന് വൈകീട്ട് നാല് മണിയോടെ കൈമാറിയത്. ഖത്തർ ലോകകപ്പ് കാണാനുള്ള എല്ലാ ചെലവുകളും വഹിക്കാമെന്ന അഫിയുടെ വാഗ്ദാനം വീട്ടിൽ പ്രായമായ പിതൃസഹോദരിമാരുടെ സംരക്ഷണച്ചുമതലയുള്ളതിനാൽ സുബൈർ നിരസിച്ചിരുന്നു. തുടർന്നാണ് സുബൈറിന്റെ പഴകിയ വീട് കണ്ട് പുതിയ വീട് നിർമിച്ച് നൽകാൻ അഫി തീരുമാനിച്ചത്.

പഴയ വീട് പൂർണമായി പൊളിച്ചുമാറ്റി. മതിൽ മുഴുവൻ അർജന്റീന ജഴ്സിയുടെ നിറമായ നീലയും വെള്ളയും വീടിന് മുകളിൽ ഫുട്ബോളും മെസ്സിയുടെ ജഴ്സിയും. ഇങ്ങനെയാണ് വീട്.

ലോക ഫുട്‌ബോള്‍ സുബൈറിന് ഉള്ളം കൈയ്യിലെ നെല്ലിക്ക പോലെയാണ്. താരങ്ങളുടെ പേരുകളും അവരുടെ കളിയുടെ പ്രത്യേകതകളും അവര്‍ നേടിയ ഗോളുകളുടെ എണ്ണവുമടക്കം എല്ലാം  കൃത്യമാക്കി ആധികാരികമായി കളി പറയുന്ന സുബൈര്‍ വാഴക്കാടിന് സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ്. ശരിക്കും ഒരു ഫുട്‌ബോള്‍ ഭ്രാന്തനാണ് വാഴ കൃഷിക്കാരനായ ഈ നാട്ടുമ്പുറത്തുകാരന്‍.

മനസ്സില്‍ ഫുട്‌ബോളിനെ നെഞ്ചേറ്റി നടക്കുമ്പോഴും സ്വന്തമായി ഒരു വീട് എന്നത് സുബൈറിന്റെ സ്വപ്‌നമായിരുന്നു.അര്‍ജന്റീന ടീമിന്റെ ആരാധകനായ സുബൈറിന് ടീമിന്റെ നിറവും ജേഴ്‌സിയും ഫുട്‌ബോളുമെല്ലാം അടങ്ങിയ,  ലോകത്തെവിടെയും ഇല്ലാത്ത തരത്തില്‍ വ്യത്യസ്തമായ ഒരു വീട് മാസങ്ങള്‍ കൊണ്ട് അഫി അഹമ്മദ് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News