Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ചിത്രത്തിൽ കാണുന്നത് യഥാർത്ഥ വാരിയൻകുന്നനല്ല,വിക്കിയിലും വ്യാജ ചിത്രം

August 24, 2021

August 24, 2021

കോഴിക്കോട്: മലബാര്‍ സമര നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമരപട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം വിവാദമായതിനെ പിന്നാലെ,സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ വീരേതിഹാസം രചിച്ച സമര നായകന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് ഫോട്ടോ വ്യാജം.കഴിഞ്ഞദിവസം പ്രമുഖ മാധ്യമങ്ങളിലടക്കം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതെന്ന പേരില്‍ നൽകിയത് അദ്ദേഹത്തിന്റെ സഹപോരാളി ആലി മുസ്‌ലിയാരുടെ മകന്‍ അബ്ദുള്ളക്കുട്ടി മുസ്‌ലിയാരുടെ ചിത്രമായിരുന്നു.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ എന്ന പേരില്‍ വിക്കിപീഡിയയില്‍ നല്‍കിയിരിക്കുന്ന ചിത്രവും തെറ്റാണ്. ഈ ചിത്രമാണ് പലരും വാരിയന്‍കുന്നത്തിന്റെതാണെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. വാരിയന്‍കുന്നത്തിന്റെ യഥാര്‍ത്ഥ ചിത്രം എവിടെയും ലഭ്യമല്ല.

നിലവില്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി പോസ്റ്ററുകളിലും മാധ്യമവാര്‍ത്തകളിലുമെല്ലാം വാരിയന്‍കുന്നത്തിന്റെ തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

കഴിഞ്ഞദിവസം, മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇതിന് പിന്നാലെ വന്ന റിപ്പോര്‍ട്ടുകളിലും വാര്‍ത്തകളിലും കുറിപ്പുകളിലുമൊക്കെയാണ് തെറ്റായ ചിത്രം നല്‍കിയത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 

 


Latest Related News