Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മൊറോക്കോയുമായുള്ള തോൽവി,സ്പാനിഷ് കൊച്ചിനെ മാറ്റി

December 09, 2022

December 09, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

മാഡ്രിഡ് : നാല് വർഷമായി സ്പാനിഷ് അർമഡയുടെ ചുക്കാൻ പിടിക്കുന്ന പരിശീലകൻ ലൂയിസ് എന്റികിനെ സ്‍പെയിൻ പുറത്താക്കി. പ്രീ ക്വാർട്ടറിൽ മൊറോക്കോയോടുള്ള ഞെട്ടിക്കുന്ന തോൽവിയും ലോകകപ്പിൽ നിന്ന് പുറത്തായതുമാണ് കാരണം. പകരം ലൂയിസ് ഡി ലാ ഫ്യൂണ്ടെയെ പുതിയ പരിശീലകനായി നിയമിച്ചേക്കും. തിങ്കളാഴ്ച ചേരുന്ന ​സ്പാനിഷ് ഫുട്ബാൾ ബോർഡ് യോഗം അനുമതി നൽകിയ ശേഷമാകും നിയമനം.

2018ൽ കോച്ചായി ചുമതല​യേറ്റ ശേഷം രണ്ടു വർഷം കഴിഞ്ഞ് യൂറോ ചാമ്പ്യൻഷിപ്പ് സെമി ഫൈനലിലെത്തിയതാണ് ഈ 52കാരന്റെ കീഴിൽ ടീം എത്തിപ്പിടിച്ച വലിയ നേട്ടം. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യാഴാഴ്ച എൻറിക്വയ്ക്ക് നന്ദി അറിയിച്ചെങ്കിലും, തോൽവിയെത്തുടർന്ന് "ഒരു പുതിയ പദ്ധതി ആരംഭിക്കാൻ" സമയമായെന്ന് പറഞ്ഞു. സ്‌പെയിനിലെ സ്‌പോർട്‌സ് ഉദ്യോഗസ്ഥരുടെ ശുപാർശയെ തുടർന്നാണ് മാറ്റം.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക്  ​​കൊസ്റ്ററീക്കയെ തോൽപിച്ച സ്പാനിഷ് ടീമിന്റെ പ്രകടനം കണ്ട് കിരീട സാധ്യത കൽപ്പിച്ചവർ ഏറെയുണ്ടായിരുന്നു. പക്ഷെ, ജപ്പാനു മുന്നിൽ അടിയറവു പറഞ്ഞ് രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്. ഏറെ പേരുകേട്ട ടിക്കിടാക്ക ശൈലിയുമായി 70 ശതമാനത്തിൽലധികം ബോൾ പൊസിഷൻ ഉണ്ടായിട്ടും മൊറോക്കോ ഒരുക്കിയ പ്രതിരോധ​ക്കോട്ടയിൽ വീഴുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഒറ്റക്കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാതെയാണ് മൊറോക്കോയുമായി തോൽവി സമ്മതിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News