Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സ്‌മൃതി പരുത്തിക്കാട് മീഡിയാവൺ വിട്ടു,മുഖം മാറ്റത്തിനൊരുങ്ങി റിപ്പോർട്ടർ ചാനൽ

February 23, 2023

February 23, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :മീഡിയാവണ്ണിൽ വാർത്താ അവതാരകയും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഡിറ്ററുമായ സ്‌മൃതി പരുത്തിക്കാട് മീഡിയാവണ്ണിൽ നിന്നും റിപ്പോർട്ടർ ചാനലിലേക്ക് മാറുന്നു.ഏപ്രിൽ 1 മുതൽ റിപ്പോർട്ടർ ടി.വിയുടെ എക്സിക്യൂട്ടിവ് എഡിറ്ററായി സ്മൃതി ചുമതലയേൽക്കും.പ്രധാന അവതരാകനായിരുന്ന അഭിലാഷ് മോഹനൻ മാതൃഭൂമി ന്യൂസിലേക്ക് പോയതിന് പിന്നാലെയാണ് സ്‌മൃതി പരുത്തിക്കാടും മീഡിയാവൺ വിട്ടത്.

മാംഗോ മൊബൈൽസ് ബിസിനസ് ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് റിപ്പോർട്ടർ ചാനൽ മുഖം മാറ്റത്തിന് ഒരുങ്ങുന്നത്.സ്‌മൃതി ഉൾപെടെ മലയാളത്തിലെ ശ്രദ്ധേയരായ പല അവതാരകരും പുതിയ മാനേജ്‌മെന്റിന് കൈമാറിയ റിപ്പോർട്ടർ ചാനലിലേക്ക് ഉടൻ എത്തുമെന്നാണ് സൂചന.

24 ന്യൂസിൽ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന ഡോ. അരുൺ കുമാറായിരിക്കും റിപ്പോർട്ടർ ടി.വിയുടെ പുതിയ എഡിറ്റർ. ട്വന്റി ഫോറിൽ നിന്ന് കേരള സർവകലാശാലയിലെ അധ്യാപക ജോലിയിലേക്ക് തിരിച്ചുപോയ അരുൺ മാധ്യമരംഗത്തേക്ക് തിരിച്ചുവരാനുളള ശ്രമം നടത്തുമ്പോഴാണ് റിപ്പോർട്ടർ ടി.വിയുടെ പുതിയ ഉടമകൾ അദ്ദേഹത്തെ സമീപിച്ചത്.24 ചാനൽ വിട്ട് സുജയ പാർവതിയും ഉടൻ റിപ്പോർട്ടർ ചാനലിൽ ചേർന്നേക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News