Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
എവിടെ തിരിഞ്ഞാലും റോഡ് പണി,ദോഹയിൽ വ്യാപാര സ്ഥാപനങ്ങൾ ബുദ്ധിമുട്ടുന്നു

October 08, 2021

October 08, 2021

അൻവർ പാലേരി 

ദോഹ : ദോഹയുടെ വിവിധ ഭാഗങ്ങളിൽ റോഡ് നിർമാണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കാരണം വ്യാപാര സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്.കോവിഡ് പ്രതിസന്ധി നീങ്ങി ജനജീവിതം സാധാരണ നിലയിലാകുന്നതോടെ കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കടയുടമകൾ ഇതോടെ ഇനിയും ദീർഘ നാൾ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിലാണ്.അമീർ കപ്പ്,അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‍ബോൾ എന്നിവയ്ക്ക് മുന്നോടിയായി എത്രയും വേഗം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് വ്യാപാരികൾക്ക് വീണ്ടും തിരിച്ചടിയായത്.

 

പ്രധാന റോഡുകളിലെ നിർമാണപ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ഉൾവഴികളിലും സർവീസ് റോഡുകളിലും ദിവസങ്ങളായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളെല്ലാം പേരിനു മാത്രം തുറന്നുവെക്കുന്ന അവസ്ഥയിലാണ്.ബാങ്ക് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമുള്ള ഉൾവഴികൾ,ഇറാൻ സൂഖിനോട് ചേർന്നുള്ള ഭാഗങ്ങൾ,ദോഹ സിറ്റിയുടെ പിൻഭാഗം,ഗരാഫ,റയ്യാൻ,മൈദർ,തുടങ്ങി ജനവാസ കേന്ദ്രങ്ങളിലെ ചെറിയ ഡോഡുകളിലെല്ലാം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ക്ളോക് ടവറിന് സമീപം അൽഗാനിം സ്ട്രീറ്റിൽ നിയന്ത്രണങ്ങളുള്ളതിനാൽ എം.ആർ.എ റെസ്റ്റോറന്റിലേക്ക് വരുന്ന മലയാളികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.സൈത്തൂൻ റെസ്റ്റോറന്റ് ഉൾപെടെ മലയാളികളുടെ ഉടമസ്ഥതയിലുള്ള മിക്ക റെസ്റ്റോറന്റുകളും ചെറുകിട ഗ്രോസറികളുമെല്ലാം സമാനമായ പ്രശ്നങ്ങൾ കാരണം കാര്യമായ ബിസിനസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.

കോവിഡിനെ തുടർന്ന് മാസങ്ങളോളം അടച്ചിട്ട സ്ഥാപനങ്ങളാണ് വീണ്ടും ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നത്.മാസങ്ങളോളം അടച്ചിടുകയോ പിന്നീട് ഭാഗികമായി തുറക്കുകയോ ചെയ്ത റെസ്റ്റോറന്റുകൾ ഇക്കാലയളവിലുണ്ടായ നഷ്ടങ്ങളിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല.ഇതിനു പുറമെ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും ഇവർക്ക് തടസ്സമാണ്.കോവിഡ് നിയന്ത്രണങ്ങള്‍ ലഘുകരിച്ചിട്ടും പുതിയ വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ഇത് ഹോട്ടലുകളിലേക്ക് ആവശ്യമായ പുതിയ ജീവനക്കാരെ എടുക്കുന്നതിന് തടസമാവുന്നതായി ഉടമകൾ പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.  


Latest Related News