Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഫോർബ്‌സ് മിഡിൽ ഈസ്റ്റ് വനിതകളുടെ പട്ടികയിൽ ആറ് ഖത്തരി വനിതകൾ

February 14, 2023

February 14, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ- ഫോർബ്‌സ് മിഡിൽ ഈസ്റ്റിന്റെ 2023 ലെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള ആറ് വനിതകൾ ഇടം പിടിച്ചു.ആരോഗ്യമന്ത്രിയും   ഹമദ് മെഡിക്കൽ കോർപറേഷൻ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഹനാൻ മുഹമ്മദ് അൽകുവാരി പട്ടികയിൽ എട്ടാം സ്ഥാനത്താണ്. 

27 രാജ്യങ്ങളിലെ 27 വ്യത്യസ്‌ത മേഖലകളിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന വനിതകളെ ഉൾപ്പെടുത്തിയാണ് ഫോബ്‌സ് മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും ശക്തരായ 100 ബിസിനസ്സ് വനിതകളുടെ പട്ടിക പുറത്തിറക്കിയത്.

ഉരീദു ഒമാൻ സി.ഇ.ഒ നൂർ അൽസുലൈത്തി (31), ക്യുഎൻബി ക്യാപ്റ്റലിന്റെ സിഇഒ മിറ അൽഅത്തിയ (49), ഖത്തർ ഫിനാൻഷ്യൽ സെന്റർ (ക്യുഎഫ്‌സി) അതോറിറ്റി ഡെപ്യൂട്ടി സിഇഒയും ചീഫ് ബിസിനസ് ഓഫീസറുമായ ശൈഖ അലനൂദ് ബിൻത് ഹമദ് അൽതാനി (61), അൽ ഫാലിഹ് എജ്യുക്കേഷണൽ ഹോൾഡിംഗ് സ്ഥാപകയും ചെയർപേഴ്‌സണുമായ ശൈഖ ഐഷ ബിൻത് ഫാലഹ് അൽതാനി (71), അംവാലിന്റെ സ്ഥാപകയും ചെയർപേഴ്‌സണും അൽ വാബ് സിറ്റി റിയൽ എസ്‌റ്റേറ്റ് സ്ഥാപകയും സിഇഒയും ഇൻജാസ് ഖത്തറിന്റെ സ്ഥാപക ചെയർ പേഴ്‌സണുമായ ശൈഖ ഹന്നാദി ബിൻത് നാസർ അൽ ഥാനി (82) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു ഖത്തരി വനിതകൾ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News