Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തറിൽ സ്‌കൂൾ ബസിൽ ബാലികയുടെ മരണം :മൂന്നു പേർ അറസ്റ്റിലായതായി സൂചന,സമൂഹ മാധ്യമങ്ങളിൽ അമർഷവും പ്രതിഷേധവും

September 13, 2022

September 13, 2022

അൻവർ പാലേരി 

ദോഹ: സ്കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മലയാളി ബാലിക മിന്‍സ മറിയം ജേക്കബ് (നാല്) മരിച്ച സംഭവത്തില്‍ മൂന്ന് ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി സൂചന.
മലയാളി ഉള്‍പ്പടെയുള്ള ജീവനക്കാരാണ് അറസ്റ്റിലായതെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് സ്കൂളിലേക്ക് വന്ന ബസില്‍ ബാലിക ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ജീവനക്കാര്‍ വാതില്‍ ലോക്ക് ചെയ്തു പോയത്. കൊടുചൂടിൽ ബസ്സിനുള്ളിൽ ശ്വാസം മുട്ടിയാണ് മിന്‍സ മറിയം ജേക്കബ് മരിച്ചത്.

ഖത്തര്‍ വിദ്യാഭ്യാസമന്ത്രി ബുഥെയ്ന ബിന്‍ത് അലി അല്‍ നുഐമി കഴിഞ്ഞ ദിവസം മിന്‍സയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. മിന്‍സയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഖത്തര്‍ വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ മന്ത്രാലയം അധികാരികളുമായി സഹകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാനും ഇക്കാര്യത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടാകാതിരിക്കാനുമാണ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്.

സ്‌പ്രിംഗ്‌ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ അല്‍ വക്രയിലെ കെജി 1 വിദ്യാര്‍ത്ഥിനിയായിരുന്നു  മിന്‍സ മറിയം ജേക്കബ്.

ഇതിനിടെ,മിൻസയുടെ മരണത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകളും പ്രതിഷേധവും ചൂടുപിടിക്കുകയാണ്.സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ അമർഷം രേഖപ്പെടുത്തുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News