Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഖത്തറിൽ വർഷങ്ങളായി തുടരുന്ന റോഡ് അടക്കലും ഗതാഗത തടസ്സവും ഉടൻ അവസാനിക്കുമെന്ന് ഗതാഗത വിഭാഗം

August 30, 2022

August 30, 2022

ദോഹ: ഖത്തറിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന റോഡ് നിർമാണപ്രവർത്തനങ്ങളും ഇതേത്തുടർന്നുണ്ടാകുന്ന ഗതാഗത തടസ്സങ്ങളും വാഹനയാത്രികർക്ക് പുറമെ ചെറുകിട കച്ചവടക്കാർക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.എന്നാൽ ഈ പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്ന അറിയിപ്പാണ് ഇപ്പോൾ ഗതാഗത വകുപ്പ് നൽകുന്നത്. വർഷങ്ങളായി വാഹന യാത്രക്കാരെ വിഷമത്തിലാക്കുന്ന റോഡ് നിർമാണ പ്രവർത്തനങ്ങളും വഴിയടക്കലും ട്രാഫിക് വഴിതിരിച്ചുവിടലും ഉടൻ അവസാനിക്കുമെന്നും റോഡുകൾ പൂർണമായും തുറന്നുകൊടുക്കുമെന്നും ട്രാഫിക് ഡിപ്പാർട്ടുമെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ട്രാഫിക് ബോധവൽക്കരണ വിഭാഗം തലവൻ ബ്രിഗേഡിയർ ഡോ: മുഹമ്മദ് റാദി അൽ ഹജ്‌രി ഖത്തർ റേഡിയോയുമായുള്ള ഒരു അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴുള്ള നിർമാണ പ്രവർത്തനങ്ങളും വഴിതിരിച്ചു വിടലും താൽക്കാലികം മാത്രമാണെന്നും ഇത് ഉടൻ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് അഷ്‌ഗാലുമായി സഹകരിച്ചു അപകടങ്ങൾ കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News