Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റ് ഡിസംബർ 30,31 തിയ്യതികളിൽ അബുദാബിയില്‍

December 29, 2022

December 29, 2022

ന്യൂസ്‌റൂം ബ്യുറോ
അബുദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗ്ലോബല്‍ സമ്മിറ്റ് ഡിസംബര്‍ 30, 31 തീയതികളില്‍ അബുദാബിയില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് കേരള മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. 12 നാഷനല്‍ ഘടകങ്ങളില്‍ നിന്നുള്ള 150 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മിറ്റില്‍ യുവജന ദൗത്യം, സാമൂഹിക നവീകരണം, വിദ്യാഭ്യാസം, കുടിയേറ്റം, കേരള വികസനം, രാഷ്ട്രീയം, സന്നദ്ധ സേവനം തുടങ്ങിയ വിഷയങ്ങളില്‍ 16 സെഷനുകളായി പഠനങ്ങളും ചര്‍ച്ചകളും നടക്കും.

സമ്മിറ്റിന്റെ ഭാഗമായി ഏഴ് സാമൂഹിക വിഷയങ്ങളില്‍ സംവാദങ്ങളും പ്രഭാഷണങ്ങളുമുണ്ടാകും. ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രാസ്ഥാനിക പ്രതിനിധികളായ മജീദ് കക്കാട്, എം മുഹമ്മദ് സാദിഖ്, അബ്ദുല്ല വടകര, സി എന്‍ ജഅ്ഫര്‍, ടി എ അലി അക്ബര്‍, അശ്റഫ് മന്ന തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. “നമ്മളാവണം’ എന്ന പ്രമേയത്തില്‍ നടന്ന അംഗത്വകാല പ്രവര്‍ത്തനങ്ങളുടെ സമാപനമായാണ് സമ്മിറ്റ് നടക്കുന്നത്. 30 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ആര്‍ എസ് സി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ആഗോള തലത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതമായി വ്യാപിപ്പിക്കുകയും 12 നാഷനല്‍ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുകയും ചെയ്താണ് പ്രഥമ ഗ്ലോബല്‍ സമ്മിറ്റ് നടത്തുന്നത്. വിവിധ കാലങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കുവൈത്ത്, ഖത്വര്‍, ഒമാന്‍, യു എ ഇ എന്നിവിടങ്ങളില്‍ ഗള്‍ഫ് സമ്മിറ്റ് നടന്നിട്ടുണ്ട്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാൻഡ്, മാലിദ്വീപ്, ജര്‍മനി, ആസ്ത്രേലിയ, ജി സി സി തുടങ്ങിയ 11 രാജ്യങ്ങളിലെ പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുക.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, സയ്യിദ് അസ്‌ലം ജിഫ്‌രി, മജീദ് കക്കാട്, എം മുഹമ്മദ് സാദിഖ്, അബ്ദുല്ല വടകര, സി എന്‍ ജഅ്ഫര്‍, സുഹൈറുദ്ദീന്‍ നൂറാനി, ഹമീദ് പരപ്പ, ബസ്വീര്‍ സഖാഫി, ഉസ്മാന്‍ സഖാഫി, അശ്റഫ് മന്ന, അബ്ദുല്‍ ബാരി നദ്‌വി, അബ്ദുർറഹ്‌മാന്‍ സഖാഫി ചെമ്പ്രശ്ശേരി, അബൂബക്കര്‍ അസ്ഹരി, പി വി ബാവ ഹാജി (ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍), സത്യ ബാബു (ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍), റഫീക്ക് കയനയിൽ (അബുദാബി മലയാളി സമാജം), കൃഷ്ണ കുമാർ (കേരള സോഷ്യൽ സെന്റർ), സലീം ചിറക്കല്‍ (ലോക കേരള സഭ അംഗം), എന്‍ എം അബൂബക്കര്‍ (മലയാള മനോരമ), ശമീര്‍ കല്ലട (അബുദാബി 24 സെവന്‍) സംബന്ധിക്കും. സമ്മിറ്റില്‍ പുതിയ ഗ്ലോബല്‍ കമ്മിറ്റിയെ പ്രഖ്യാപിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News