Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സ്റ്റാൻ സ്വാമിയെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മറന്നുപോയോ,മറുപടിയുമായി റവ. ജയിംസ് വീരമല

April 10, 2023

April 10, 2023

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം : ഇന്ത്യയിൽ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലല്ലെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പ്രസ്താവനയ്ക്കെതിരെ മാര്‍ത്തോമ സിറിയന്‍ ചര്‍ച്ചിലെ പുരോഹിതന്‍ റവ. ജയിംസ് വീരമലഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ആലഞ്ചേരിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

വിശുദ്ധ വാരത്തിന് തൊട്ടുമുമ്പ് മധ്യപ്രദേശിലെ പല സ്ഥലങ്ങളിലും വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ കുറിച്ചും ബെംഗളൂരു രൂപത ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ സുപ്രിം കോടതിയെ സമീപിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങളൊന്നും ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഉദാഹരണങ്ങളല്ലേ എന്നും റവ. ജയിംസ് വീരമല ചോദിച്ചു.

ഭാരതത്തിലെ മുഴുവന്‍ ക്രൈസ്തവരുടേയും കാര്യം പോട്ടെ, കത്തോലിക്കാ സഭയുടെ അരക്ഷിതാവസ്ഥയും താങ്കള്‍ അറിഞ്ഞില്ലേ എന്ന ചോദ്യവും റവ. ജയിംസ് വീരമല ഉന്നയിച്ചു. ഭാരതത്തിലെ കത്തോലിക്കാ സഭയില്‍ കര്‍ദ്ദിനാള്‍ പദവി അലങ്കരിക്കുന്ന അങ്ങ്, കത്തോലിക്കാ സഭയിലെ അംഗങ്ങളുടെ അരക്ഷിതാവസ്ഥയെ നീതിപീഠത്തിന്റെ മുന്നില്‍ എത്തിച്ച അഭിവന്ദ്യ പിതാക്കന്മാരുടെ നിലപാടുകള്‍ അറിഞ്ഞില്ല എന്നു പറയുന്നത് ശരിയാണോ എന്നും സ്റ്റാന്‍ സ്വാമി എന്ന വിശുദ്ധനായ മനുഷ്യനെ പെട്ടെന്ന് മറുന്നുപോയോ എന്നും ചോദിച്ചു.

ദി ന്യൂ ഇന്ത്യന്‍ എക്്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്നും ബി ജെ പിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞത്. ഇതിനെ വിമര്‍ശിച്ചാണ് റവ. ജയിംസ് വീരമല രംഗത്തെത്തിയത്.

പ്രധാനമന്ത്രി എന്ന നിലയില്‍ മോദി നല്ല നേതാവാണെന്ന് മാത്രമാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ദേശിച്ചതെന്നും അതിനപ്പുറത്തേക്കുള്ള രാഷ്ട്രീയ മാനം ഇതിനില്ലെന്നും അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സഭാ നേതൃത്വം പ്രതികരിച്ചു. കര്‍ദ്ദിനാള്‍ പറഞ്ഞതിന്റെ സാരാംശം തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രസിദ്ധീകരിച്ചതില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനെ അതൃപ്തി അറിയിച്ചെന്നും സഭാ നേതൃത്വം പറഞ്ഞു.

റവ. ജയിംസ് വീരമലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News