Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ലോകകപ്പ് വേളയിൽ താൽകാലിക കോൺസുലേറ്റ് അനുവദിക്കണമെന്ന ആവശ്യം ഖത്തർ തള്ളിയതായി റിപ്പോർട്ട്

September 13, 2022

September 13, 2022

ദോഹ : ലോകകപ്പ് സമയത്ത് ദോഹയിൽ താൽക്കാലിക കോൺസുലേറ്റ് തുറക്കണമെന്ന ഇസ്രായേൽ  ഭരണകൂടത്തിന്റെ ആവശ്യം ഖത്തർ നിരസിച്ചതായി ഫലസ്തീൻ ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ദോഹയിൽ സമ്മർദ്ദം ചെലുത്താൻ ഇസ്രായേൽ ഭരണകൂടം ഫിഫയെ സമീപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനിടെ,ഖത്തറും ഇസ്രായേലും തമ്മിൽ ഈ വിഷയത്തിൽ നടത്തിയ സ്വകാര്യ ചർച്ചകൾ പരാജയപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതേസമയം,ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്ന എല്ലാ രാജ്യക്കാർക്കും അനുവദിച്ച ആനുകൂല്യങ്ങൾ  ഇസ്രായേലിൽ നിന്നുള്ള സന്ദർശകർക്കും ലഭിക്കും.ഹയ്യ കാർഡ് ഉള്ള ഇസ്രായേൽ പൗരന്മാർക്കും വിസയില്ലാതെ ഖത്തറിലെത്തി ലോകകപ്പ് മത്സരങ്ങൾ കാണാനാവും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News