Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കേരളത്തിൽ ഗൾഫ് പണത്തിന്റെ 'പൊലിമ' കുറയുന്നു,ഇന്ത്യയിലേക്ക് വരുന്ന വിദേശ പണത്തിൽ ഗൾഫിന് പഴയ സ്ഥാനമില്ല

July 18, 2022

July 18, 2022

തിരുവനന്തപുരം : ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന വിദേശ പണത്തിൽ ഗൾഫിൽ നിന്നുള്ള തോത് കുറയുന്നു.1016-17 ലെ കണക്കനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പണത്തിൽ 50 ശതമാനവും ഗൾഫിൽ നിന്നായിരുന്നു.എന്നാൽ 2020-21 ൽ ഇത് മുപ്പത് ശതമാനമായാണ് കുറഞ്ഞത്.നാട്ടിലേക്ക് പണമയക്കുന്നതിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യു.എ.ഇയെ മറികടന്ന് അമേരിക്ക മുന്നിലെത്തി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് റെമിറ്റൻസ് സർവേയിൽ അമേരിക്കയും യു.കെയും  സംഗപ്പൂരും ഇന്ത്യയിലേക്ക് വരുന്ന വിദേശപണത്തിന്റെ പ്രധാന സ്രോതസ്സുകളായി മാറിയിട്ടുണ്ട്. .ഈ വികസിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമയക്കൽ തോത് 36 ശതമാനമാണ്.

പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് യു.എ.ഇയുമാണ്.തൊട്ടു പിന്നിൽ യു.കെയും സിംഗപ്പൂരുമുണ്ട്.ഇതു കൂടി കഴിഞ്ഞാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം.
സൗദി അറേബ്യ,കുവൈത്ത്,ഒമാൻ എന്നീ രാജ്യങ്ങൾക്ക് ശേഷം ഇന്ത്യയിലേക്കുള്ള റെമിറ്റൻസിൽ ഗൾഫ് രാജ്യങ്ങളിൽ ഖത്തർ ഏറ്റവും പിറകിലാണ്.
ഹോങ്കോങ്ങും ഓസ്‌ട്രേലിയയുമാണ് പിന്നിൽ.

കേരളം,തമിഴ്‌നാട്,കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇന്ത്യയിലേക്ക് വരുന്ന വിദേശ പണത്തിൽ വലിയ പങ്കും  ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ അതിനും മാറ്റം വന്നിട്ടുണ്ട്. .ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലേക്ക് വരുന്ന ആകെ വിദേശ റെമിറ്റൻസിൽ  ഈ മൂന്ന് സംസ്ഥാനങ്ങളിലേക്കും വരുന്ന തുക പകുതിയായി കുറഞ്ഞു,ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശനാണ്യം ലഭിക്കുന്ന സംസ്ഥാനമെന്ന പദവി കേരളത്തിന് നഷ്ടമായി.ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള അവിദഗ്ധ തൊഴിലാളികളുടെ വൻ തോതിലുള്ള കുടിയേറ്റമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.നിലവിൽ ഏറ്റവും കൂടുതൽ വിദേശ പണം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് മുന്നിൽ.കേരളം രണ്ടാമതാണ്.തമിഴ്‌നാടാണ് മൂന്നാം സ്ഥാനത്ത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News