Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
മനം കുളിർപ്പിച്ച് മഴമേഘങ്ങൾ,ഖത്തറിൽ ഇടിയോട് കൂടിയ മഴ തുടരുന്നു

July 28, 2022

July 28, 2022

ദോഹ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴ തുടരുന്നു. ഇന്ന് പുലർച്ചയോടെയാണ് കനത്ത ചൂടിന് ശമനമായി രാജ്യമെമ്പാടും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.ശക്തമായ ഇടിമിന്നലോട് കൂടിയാണ് മഴ പെയ്തത്.ദോഹയിൽ ഇപ്പോഴും ഇടിമിന്നലോടു കൂടിയ മഴ തുടരുകയാണ്..ആകാശം മേഘാവൃതമാണ്.

നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇടിമിന്നലുണ്ടാവുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
-ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
-ജനലും വാതിലും അടച്ചിടുക
 -ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക.
-ലാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കരുത്. ? ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ നിൽക്കുന്നത് ഒഴിവാക്കുക.
-വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി അകത്തു തന്നെ ഇരിക്കണം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ  ക്ലിക്ക് ചെയ്യുക  -ന്യൂസ്‌റൂം വാർത്തകൾ
 


Latest Related News