Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
സ്വർണ വ്യാപാരത്തിൽ ഖത്തറുമായി സഹകരണം,ഇന്ത്യൻ പ്രതിനിധി സംഘം ദോഹയിൽ

June 15, 2023

June 15, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്നു വരെ മുംബൈയില്‍ നടക്കുന്ന ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഷോയുടെ പ്രചാരണത്തിനായി  ഇന്ത്യൻ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ പ്രതിനിധികള്‍ ദോഹയിലെത്തി.
 

ഇന്ത്യയും ഖത്തറും തമ്മില്‍ സ്വര്‍ണവ്യാപാരം വിപുലപ്പെടുത്താനുള്ള സാധ്യതകള്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ സ്വര്‍ണമേഖലയുടെ വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ആഭരണ നിര്‍മാതാക്കളുടെയും വില്‍പനക്കാരുടെയും കൂട്ടായ്മയായ ജി.ജെ.സി പ്രതിനിധി സംഘം ദോഹയിലെത്തിയത്.

ഖത്തറിലെ ഇന്ത്യൻ അംബാസഡറുടെ ചുമതല വഹിക്കുന്ന ഷെര്‍ഷെ ദഫേ ആഞ്ജലീന പ്രേമലതയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള സ്വര്‍ണ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തുകയും നിലവില്‍ സ്വര്‍ണ ഇറക്കുമതി നിയമങ്ങള്‍ ലഘൂകരിക്കണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു.

ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കിയതായി ജി.ജെ.സി ചെയര്‍മാൻ സയ്യാം മെഹ്റ, വൈസ് ചെയര്‍മാൻ രാജേഷ് റോക്കഡെ, ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള വൻകിട ജ്വല്ലറി നിര്‍മാതാക്കളും കയറ്റുമതിക്കാരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ജ്വല്ലറി നിര്‍മാതാക്കളും കയറ്റുമതിക്കാരും പങ്കെടുക്കുന്ന ജി.ജെ.എസ് മൂന്നാം പതിപ്പ് ഇത്തവണ ദിവാലി എഡിഷനായി മുംബൈയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

500ഓളം പ്രദര്‍ശകര്‍ ഷോയില്‍ പങ്കാളികളാകും. പ്രചാരണാര്‍ഥം ഇന്ത്യയിലും ഖത്തര്‍, യു.എ.ഇ, ബ്രിട്ടൻ, ബംഗ്ലാദേശ് ഉള്‍പ്പെടെ രാജ്യങ്ങളിലുമായി നൂറോളം റോഡ് ഷോകളും അരങ്ങേറും. അന്താരാഷ്ട്ര വിപണിയില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ 15,000ത്തോളം ഉപഭോക്താക്കളെയും പ്രതീക്ഷിക്കുന്നതായി ജി.ജെ.എസ് അംഗങ്ങള്‍ അറിയിച്ചു. ഇത്തവണ ഖത്തര്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ വില്‍പനക്കാരെ മേളയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സംഘം ദോഹയിലെത്തിയത്.

എംബസി അധികൃതരുമായും ഖത്തറിലെ സ്വദേശികള്‍ ഉള്‍പ്പെടെ ജ്വല്ലറി വ്യാപാരികളുമായും സംഘം കൂടിക്കാഴ്ച നടത്തി.നിലവില്‍ ഇന്ത്യയില്‍നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് 5.5 ശതമാനമാണ് ഖത്തറില്‍ നികുതി ഈടാക്കുന്നത്. ഇത് ഇന്ത്യൻ ആഭരണങ്ങള്‍ക്ക് വിപണിയില്‍ വിലവര്‍ധനവിന് കാരണമാവുന്നതായും ഇറക്കുമതി നികുതി കുറക്കാൻ കേന്ദ്ര സര്‍ക്കാര്‍ വഴി സമ്മര്‍ദം ചെലുത്തുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

വാര്‍ത്തസമ്മേളനത്തില്‍ ജി.ജെ.സി ചെയര്‍മാൻ സയ്യാം മെഹ്റ, വൈസ് ചെയര്‍മാൻ രാജേഷ് റോക്കഡെ, ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍, മുൻ ചെയര്‍മാൻ നിതിൻ കണ്ഡെല്‍വാല്‍ എന്നിവര്‍ പങ്കെടുത്തു. ദോഹയില്‍ അറുപതോളം ഇന്ത്യന്‍ ജ്വല്ലറികളാണുള്ളത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News