Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
കാണികളുടെ എണ്ണത്തിൽ ലോകറെക്കോർഡുമായി ഖത്തർ ലോകകപ്പ്

December 04, 2022

December 04, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പ് കാണാൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാണികൾ സ്റ്റേഡിയങ്ങളിൽ എത്തിയതായി ഫിഫ.ലോകകപ്പ് ബഹിഷ്കരിക്കാൻ ഒരു വിഭാഗം വ്യാപകമായ കാമ്പയിൻ നടത്തിയതിനിടെയാണ് ഖത്തർ ലോകകപ്പ് കാണികളുടെ എണ്ണത്തിലും അപൂർവ നേട്ടം സ്വന്തമാക്കിയത്.

ലോക കപ്പ് 13 ദിവസവും 48 മത്സരങ്ങളും പിന്നിടുമ്പോൾ 24.5 ലക്ഷം കാണികളാണ് സ്റ്റേഡിയങ്ങളിൽ എത്തിയതെന്ന് ഫിഫ ഔദ്യോഗിക  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 96 ശതമാനം സീറ്റുകളും ഫുൾ ആണ്. ആദ്യമായാണ് ഒരു ലോക കപ്പിൽ ഇത്രയും കൂടുതൽ കാണികൾ കളി കാണുന്നതെന്നും ഫിഫ അവകാശപ്പെട്ടു.

ആദ്യമായി എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ടീമുകൾ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ എത്തി എന്നതാണ് മിഡിൽ ഈസ്റ്റ് മേഖലയിൽ ആദ്യമായി നടന്ന ടൂർണമെന്റിന്റെ ഈ ടൂർണമെന്റിന്റെ മറ്റൊരു ചരിത്ര നേട്ടം.

ലോക കപ്പിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തി  എന്നതും ഈ ലോക കപ്പിന്റെ മറ്റൊരു ചരിത്ര നേട്ടമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News