Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ലോകകപ്പുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് ഖത്തർ ഇനി ചെവികൊടുക്കില്ലെന്ന് ഹസൻ അൽ തവാദി

September 23, 2022

September 23, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിനെതിരെ സംശയമുന്നയിക്കുകയും വിമര്ശനമുന്നയിക്കുന്നവരെയും കേൾക്കാൻ ഖത്തർ ഇനി തയാറാവില്ലെന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മുഖ്യ സംഘാടകർ പറഞ്ഞു. ഖത്തറിന് നല്ല ആത്മവിശ്വാസമുണ്ടെന്നും ടൂർണമെന്റ് കിക്ക്-ഓഫ് നടക്കുമ്പോൾ അത് മനസിലാവുമെന്നും സംഘാടക സമിതി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.

"ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തങ്ങളുടെ കഴിവിനെക്കുറിച്ച് സംശയമുള്ളവരോട് പ്രതികരിക്കുന്ന ഘട്ടം ഖത്തർ വളരെക്കാലമായി പിന്നിട്ടു കഴിഞ്ഞു. ഇക്കാര്യത്തിലുള്ള  ഖത്തറിന്റെ പാടവം സ്റ്റേഡിയങ്ങളിൽ  തെളിയിക്കുമെന്ന് ആദ്യ ദിവസം മുതൽ ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു,”  ഒരു അഭിമുഖത്തിൽ  അദ്ദേഹം പറഞ്ഞു.

എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളുടെയും നിർമാണം  പൂർത്തിയായെങ്കിലും ദോഹയിലെ ഗതാഗത സംവിധാനവും  ആരാധകർക്കുള്ള താമസ സൗകര്യവും സംബന്ധിച്ച്  സംഘടനാപരമായ ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നലിംഗക്കാരുടെയും കുടിയേറ്റ തൊഴിലാളികളുടെയും   അവകാശങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉന്നയിക്കുന്ന വിമർശനങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News