Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
കളിയാരവമടങ്ങില്ല,ലോകകപ്പിന് തൊട്ടുപിന്നാലെയെത്തും ഏഷ്യൻ ചാമ്പ്യൻസ് ലീഗ്

December 13, 2022

December 13, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഫിഫ ലോകകപ്പിന് പിന്നാലെ ഖത്തർ മറ്റൊരു ഫുട്ബോൾ ടൂർണമെന്റിനു കൂടി വേദിയാകും. എഎഫ്‌സി ചാമ്പ്യൻസ് ലീഗ്  റൗണ്ട് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നീ മത്സരങ്ങൾക്ക് ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ കൂടി ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) ഇന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.. ചാമ്പ്യൻസ് ലീഗിലെ പടിഞ്ഞാറൻ മേഖലയിലെ മത്സരങ്ങൾക്കാണ് ഖത്തർ കൂടി വേദിയാവുന്നത്.

പശ്ചിമേഷ്യൻ വിഭാഗത്തിൽ, നിലവിലെ ചാമ്പ്യൻമാരായ സൗദി അറേബ്യയുടെ അൽ ഹിലാൽ യുഎഇയിലെ  ഷബാബ് അൽ അഹ്‌ലിയെയും മറ്റൊരു സൗദി ടീമായ അൽ ഷബാബ് ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള എഫ്‌സി നസാഫിനെയും നേരിടും. ഖത്തറിന്റെ അൽ ദുഹൈൽ ഖത്തർ ലീഗിലെ സഹ എതിരാളികളായ അൽ റയ്യാനുമായി ഏറ്റുമുട്ടുമ്പോൾ സൗദി അറേബ്യയിൽ നിന്നുള്ള അൽ ഫൈസാലി ഇറാനിൽ നിന്നുള്ള ഫൂലാദ് ഖൗസെസ്ഥാനുമായി ഏറ്റുമുട്ടും.

2023 ഫെബ്രുവരി 19, 20 തീയതികളിൽ റൗണ്ട് ഓഫ് 16 (വെസ്റ്റ്) നടക്കുമെന്ന് എ എഫ് സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 23ന്  ക്വാർട്ടർ ഫൈനലും 26 ന് സെമി ഫൈനലും നടക്കും.
 
ഫൈനലിന്റെ ആദ്യ പാദം 2023 ഏപ്രിൽ 29 ന് വെസ്റ്റ് റീജിയണിൽ നിന്നുള്ള ഫൈനലിസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കും. ഫൈനലിന്റെ രണ്ടാം പാദം 2023 മെയ് 6 ന് കിഴക്കൻ മേഖലയിൽ നിന്നുള്ള ഫൈനലിസ്റ്റുകളായ ഉറവ റെഡ് ഡയമണ്ട്സിന്റെ ഹോം ഗ്രൗണ്ടായ ജപ്പാനിലെ സൈതാമയിൽ നടക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News