Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ തിങ്കളാഴ്ച വരെ തണുത്ത കാലാവസ്ഥ തുടരും, ചില മേഖലകളിൽ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം

January 28, 2023

January 28, 2023

ന്യൂസ്‌റൂം ബ്യുറോ  
ദോഹ : ഖത്തറിൽ തിങ്കളാഴ്ച വരെ തണുത്ത കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ജനുവരി 27 മുതൽ ജനുവരി 30 തിങ്കളാഴ്ച വരെ താപനില വളരെ കുറഞ്ഞ അവസ്ഥയിൽ പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റിൽ വ്യക്തമാക്കി.

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പകൽ സമയത്ത് പരമാവധി താപനില 18 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിൽ ഏറ്റവും കുറഞ്ഞ താപനില 10 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയുമാണ് പ്രതീക്ഷിക്കുന്നത്.അതേസമയം,ഖത്തറിന്റെ തെക്കൻ പ്രവിശ്യകളിൽ താപനില ഇതിലും കുറയാനിടയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News