Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
റഷ്യയേക്കാൾ ഭേദം ഖത്തർ തന്നെ,ഖത്തറിന്റെ അപ്രതീക്ഷിത നീക്കത്തിന് അമേരിക്കയുടെ രഹസ്യ പിന്തുണ

February 04, 2023

February 04, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഇറാഖിലെ എണ്ണ ഖനന മേഖലയിൽ ഖത്തർ നടത്താനിരിക്കുന്ന വൻ തോതിലുള്ള നിക്ഷേപം യൂറോപ്പിന് തിരിച്ചറിയാവുമെന്ന് റിപ്പോർട്ട്.അമേരിക്കയ്ക്ക് ഖത്തറിന്റെ നീക്കത്തില്‍ ആശങ്കയുണ്ടെങ്കിലും അവര്‍ പരസ്യമായി തടസം നില്‍ക്കുന്നില്ല. റഷ്യയേക്കാള്‍ ഭേദം ഖത്തറാണെന്ന് മനസിലാക്കിയാണ് അമേരിക്ക ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നത്. അതേസമയം, ഖത്തറിന്റെ പുതിയ നീക്കത്തില്‍ വലിയ തിരിച്ചടി ഫ്രാന്‍സിനായിരിക്കുമെന്നും വിലയിരുത്തലുണ്ട്.

2003ലെ അമേരിക്കൻ അധിനിവേശത്തെ തുടർന്ന്  ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു പുറമെ  കൊടിയ നാശനഷ്ടങ്ങളും ഇറാഖിന് നേരിടേണ്ടി വന്നിരുന്നു. സദ്ദാം ഹുസൈന്റെ കൈവശം കൂട്ടനശീകരണ ആയുധങ്ങളുണ്ടെന്നാരോപിച്ചാണ് അമേരിക്ക ആക്രമണം നടത്തിയതെങ്കിലും  ഇറാഖിന്റെ കൈവശമുള്ള കോടികളുടെ എണ്ണ-വാതക സമ്പത്താണ് അമേരിക്ക ലക്ഷ്യമിട്ടത്.എന്നാല്‍ സദ്ദാം ഹുസൈന്റെ തകര്‍ച്ചയോടെ, അമേരിക്കന്‍ അധിനിവേശത്തോടെ, ഇറാഖ് ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തി. അമേരിക്ക വര്‍ഷങ്ങള്‍ക്ക് ശേഷം പിന്‍മാറിയെങ്കിലും ഇറാഖ് പഴയ രീതിയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. ഇതിനിടെയാണ് അവര്‍ എണ്ണ ഖനനം ശക്തമാക്കിയതും ഇക്കാര്യത്തില്‍ സൗദിയെ മറികടന്നതും. ഇറാഖ് എണ്ണ-വാതക ഖനനം വിപുലീകരിക്കാനും ഫ്രാന്‍സുമായി കരാര്‍ ഒപ്പുവയ്ക്കാനും ധാരണയായിരുന്നു. ഇതിനിടെയാണ് ഖത്തറിന്റെ വരവ്.

നാല് വൻകിട പദ്ധതികളാണ് ഇറാഖിൽ പുതുതായി നടപ്പാക്കാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസുമായി പ്രാരംഭ ചര്‍ച്ചകളും തുടങ്ങിയിരുന്നു. 2700 കോടി ഡോളറിന്റെ പദ്ധതികളാണിത്. ഇതിന്റെ 30 ശതമാനം ഓഹരി കൈവശപ്പെടുത്താന്‍ ഖത്തര്‍ തീരുമാനിച്ചത് ഫലത്തിൽ ഫ്രാൻസിന് വലിയ തിരിച്ചടിയാകും.

എണ്ണ ഉല്‍പ്പാദനം വൻ തോതിൽ വര്‍ധിപ്പിക്കാനാണ്  ഇറാഖ് പുതിയ പദ്ധതികളിലൂടെ ലക്ഷ്യമാക്കുന്നത്. പ്രതിദിനം 70 ലക്ഷം ബാരല്‍ ഉല്‍പ്പാദിപ്പിക്കാനാണ് നീക്കം. പിന്നീട് 90 ലക്ഷം ബാരലും 120 ലക്ഷം ബാരലുമായി ഉല്‍പ്പാദനം കൂട്ടാനാണ് ഇറാഖിന്റെ തീരുമാനം. ഇതിന്റെ ഭാഗമയിട്ടാണ് നാല് ബൃഹദ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ പദ്ധതികളില്‍ മുഖ്യഭാഗമാകുകയാണ് ഖത്തര്‍. പേര്‍ഷ്യന്‍ കടലില്‍ നിന്ന് വെള്ളം ശേഖരിച്ച് എണ്ണ ഉല്‍പ്പാന കേന്ദ്രങ്ങളിലെ ചൂട് കുറയ്ക്കുന്നതിനുള്ള നിലയമാണ് ഇതിലൊന്ന്.
ബസറയിലേത് ഉള്‍പ്പെടെ ആറ് നിലയങ്ങളിലേക്കാണ് ഈ പദ്ധതി പ്രകാരം കടല്‍വെള്ളം എത്തുക. ദക്ഷിണ ഇറാഖിലെ ആറ് കേന്ദ്രങ്ങളില്‍ നിന്ന് വാതകം ഉല്‍പ്പാദിപ്പിക്കുന്ന നിലയങ്ങളിലാണ് ഖത്തറിന്റെ മറ്റു നിക്ഷേപങ്ങള്‍. വാതകത്തിന് ഇറാഖ് ആശ്രയിക്കുന്നത് ഇറാനെയാണ്. പുതിയ നിലയങ്ങള്‍ വരുന്നതോടെ ഇറാനെക്കാള്‍ ചുരുങ്ങിയ ചെലവില്‍ വാതകം വിതരണം ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഇറാഖ് മന്ത്രി ഇഹ്‌സാന്‍ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞിരുന്നു.
നിലവിൽ റഷ്യയും ഖത്തറുമാണ് ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യം യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി യൂറോപ്പ് നിര്‍ത്തിയിട്ടുണ്ട്. പകരം തങ്ങള്‍ക്ക് കൂടുതല്‍ പ്രകൃതി വാതകം നൽകാൻ യൂറോപ്പ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാഖില്‍ നിന്നുള്ള വാതക ഖനനത്തില്‍ ഖത്തര്‍ ഭാഗമായാല്‍ ഈ രംഗത്ത് റഷ്യയെ മറികടന്ന് ഖത്തര്‍ കുതിക്കും. ഇക്കാര്യത്തില്‍ അമേരിക്കക്ക് ആശങ്കയുണ്ടെങ്കിലും റഷ്യയേക്കാള്‍ നല്ലത് ഖത്തറാണെന്ന് അമേരിക്ക കരുതുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News