Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
'കാത്തുവെക്കാം സൗഹൃദ തീരം',ഖത്തർ മലയാളി സമ്മേളനത്തിന്റെ ലോഗോ പുറത്തിറക്കി

June 20, 2023

June 20, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: നവംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ലോഗോ പുറത്തിറക്കി. 'കാത്തുവെക്കാം സൗഹൃദ തീരം' പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്.

ഐ.സി.സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ഉപദേശക സമിതി ചെയര്‍മാൻ എബ്രഹാം ജോസഫ്‌, ചെയര്‍മാൻ ഷറഫ്‌ പി. ഹമീദ്‌, ഐ.സി.ബി.എഫ്‌ പ്രസിഡന്റ് ഷാനവാസ്‌ ബാവ, യൂനിറ്റി പ്രസിഡന്റ് അബ്ദുല്‍ കരീം കെ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.നവംബറില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാൻ ഷറഫ്‌ പി. ഹമീദ്‌ അറിയിച്ചു.

ഷൗക്കത്തലി ടി.എ.ജെ, കെ.എം.സി.സി ട്രഷറര്‍ പി.എസ്‌.എം ഹുസൈൻ, പബ്ലിസിറ്റി വിങ് ചെയര്‍മാൻ സിയാദ്‌ കോട്ടയം, സമീല്‍ അബ്ദുല്‍ വാഹിദ്‌, ഖത്തര്‍ ഇന്ത്യൻ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി, സറീന അഹദ്‌, മിനി സിബി, നൂര്‍ജഹാൻ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ഖലീല്‍ എ.പി, ഹൈദര്‍ ചുങ്കത്തറ, ആഷിഖ്‌ അഹ്‌മദ്‌, ഷാജി ഫ്രാൻസിസ്‌, തൻസീം കുറ്റ്യാടി, അബ്ദുല്‍ അസീസ്‌ എടച്ചേരി, സാം വിളനിലം, മുബാറക്‌ അബ്ദുല്‍ അഹദ്‌, ഡോ. സാബു കെ.സി, സിറാജുദ്ദീൻ റാവുത്തര്‍, വര്‍ക്കി ബോബൻ, നൗഷാദ്‌ ടി.കെ, സിദ്ദീഖ്‌ സി.ടി, ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി റഷീദലി വി.പി തുടങ്ങിയവര്‍ പങ്കെടുത്തു.. ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍ സ്വാഗതവും അലി ചാലിക്കര നന്ദിയും പറഞ്ഞു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News