Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഫലസ്തീനിലെ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജീവന് വിലയില്ലേ?രൂക്ഷ വിമർശനവുമായി ഖത്തർ അന്താരാഷ്ട്ര സഹകരണ മന്ത്രി

October 27, 2023

Qatar_malayalam_news_gaza_updates_ qatar_minister_dares_world_to_react

October 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഫലസ്തീനികളെ മനുഷ്യരായി കണ്ട് ലോകസമൂഹം പ്രതികരിക്കണമെന്ന് ഖത്തർ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ അൽ ഖാതർ.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവർ കടുത്ത  ഉന്നയിച്ചത്.

കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ ജീവനു വിലയില്ലേയെന്ന് അവര്‍ ചോദിച്ചു. ഫലസ്തീനികളെ മനുഷ്യരായി കണ്ട് ലോകസമൂഹം പ്രതികരിക്കണമെന്നും ലുല്‍വ അല്‍ ഖാതര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടു.

ഫലസ്തീനിലെ മുസ്‍ലിംകളുടെയും കൃസ്ത്യാനികളുടെയും ജീവനു വിലയില്ലേ? അവര്‍ ഫലസ്തീനികളാണെന്ന ധാരണ മാറ്റിവെക്കൂ. അവരെ മനുഷ്യരായി കാണൂ. മനുഷ്യരെല്ലാം ജനിക്കുന്നത് തുല്യരായാണ് എന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് പ്രതികരിക്കൂവെന്ന് ലുല്‍വ അല്‍ഖാതര്‍ ലോകത്തോട് ആവശ്യപ്പെട്ടു.

സ്കൂളുകളും പള്ളികളും ചര്‍ച്ചുകളും തുടങ്ങി കണ്ണില്‍കണ്ടതെല്ലാം ഇസ്രായേല്‍ ബോംബിട്ട് തകര്‍ക്കുകയാണ്. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച കൃസ്ത്യന്‍ പള്ളിയാണ് ഗസ്സയില്‍ തകര്‍ത്തത്. ഇന്നലെ അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്റെ കുടുംബം കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും രൂക്ഷമായ വിമര്‍ശനമാണ് ലുല്‍വ അല്‍ഖാതര്‍ അന്താരാഷ്ട്ര സമൂഹത്തിനുനേരെ നടത്തിയത്.

ഇത് സംഭവിച്ചതൊരു ഇസ്രായേലി മാധ്യമപ്രവര്‍ത്തകന് ആയിരുന്നെങ്കില്‍ ഈ പറയപ്പെടുന്ന പരിഷ്കൃതസമൂഹം ഇപ്പോള്‍ ഫലസ്തീനികളുടെ ക്രൂരതയെ കുറിച്ച് പറഞ്ഞ് കണ്ണീര്‍ പൊഴിക്കുകയായിരിക്കും. പക്ഷെ അദ്ദേഹം ഒരു ഫലസ്തീനിയാണ്. അപ്പോള്‍ അതൊരു പ്രശ്നമല്ല. അവര്‍ക്കിതൊരു ശീലമാണല്ലോയെന്നും ലുല്‍വ അല്‍ഖാതര്‍ കൂട്ടിച്ചേര്‍ത്തു.

ഒക്‌ടോബർ 26 വരെയുള്ള കണക്കുകൾ പ്രകാരം, ഗാസയിലെ മരണസംഖ്യ 7,028 ആയി ഉയർന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു, അതിൽ 2,913 കുട്ടികളും 1,709 സ്ത്രീകളും 397 വൃദ്ധരും ഉൾപ്പെടുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News