Breaking News
ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  |
ഗൂഗിൾ മാപ്പ് ചതിച്ചു,കൊച്ചിയിൽ കാർ പുഴയിൽ വീണ് രണ്ട് യുവ ഡോക്ടർമാർ മരിച്ചു

October 01, 2023

Qatar_News_Malayalam

October 01, 2023

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി : എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിലേക്കു മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യാശുപത്രിയിലെ ഡോ. അദ്വൈത്, ഡോ.അജ്മൽ എന്നിവരാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി. രാത്രി 12.30ഓടെ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലാണ് അപകടം. ഗൂഗിൾമാപ്പ് നൽകിയ ഡയറക്ഷനുകളിൽ ദിശതെറ്റി വാഹനം പുഴയിൽ വീഴുകയായിരുന്നു.

ഇന്നലെ രാത്രി കൊച്ചിയിൽ ഒരു പാർട്ടിക്കു ശേഷം അഞ്ചംഗ സംഘം കാറിൽ കൊടുങ്ങരൂലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.ഡോക്ടർമാരോടൊപ്പം ഒരു മെയിൽ നഴ്സും ഒരു മെഡിക്കൽ വിദ്യാർഥിയും ഉണ്ടായിരുന്നു.പെണ്‍കുട്ടിയായ മെഡിക്കൽ വിദ്യാർഥി അടക്കം മൂന്നുപേരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.രണ്ടുപേരുടെ മൃതദേഹം പുഴയിൽ ഒഴുകി കിടക്കുന്ന അവസ്ഥയിലായിരുന്നു. രക്ഷപ്പെടുത്തിയ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ ഡോർ തുറന്ന നിലയിലായിരുന്നതു കൂടിയാണ് മൂന്നുപേരെ എളുപ്പത്തിൽ രക്ഷപ്പെടുത്താൻ സാധിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News