Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേൽ ക്രൂരതകൾ ഹമാസിന്റെ പേരിൽ പ്രചരിക്കുന്നു,ഫലസ്തീൻ ജനതക്കെതിരെ നടക്കുന്നത് 'മാധ്യമ വേട്ട'

October 12, 2023

qatar_malayalam_international_israel-actrocities_and_media

October 12, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ : ഗസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കിടെ, ഹമാസ് നടത്തുന്ന ക്രൂരതകളെന്ന പേരിൽ വ്യാജ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നു.ഇരുപക്ഷത്തും ആക്രമണവും പ്രതിരോധവും തുടരുമ്പോൾ തികച്ചും ഏകപക്ഷീയമായാണ് ഇത്തരം ഇസ്രായേൽ അനുകൂല മാധ്യമ പ്രചാരണം ശക്തിപ്പെടുന്നത്.ശനിയാഴ്ച  ഹമാസ് ഇസ്രായിലിനെ ആക്രമിച്ച് മണിക്കൂറുകള്‍ക്കകം എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളിലും വ്യാജ വീഡിയോകളും തെറ്റായ വാര്‍ത്തകളും പ്രചരിച്ചു തുടങ്ങിയിരുന്നു. ഇവയില്‍ പലതും വെരിഫൈഡ് അക്കൗണ്ടുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഫലസ്തീന്‍ പോരാളികള്‍ ഇസ്രായില്‍ പൗരന്മാരെ കൊലപ്പെടുത്തുന്നതായി  അവകാശപ്പെട്ടുകൊണ്ട് പ്രചരിക്കുന്ന ഇത്തരം പല വീഡിയോകളിലും യഥാര്‍ഥത്തില്‍ അതിക്രമം നടത്തുന്നത് ഇസ്രായില്‍ സൈനികരാണ്. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്‌ഫോമിലാണ് ഹമാസിന്റെ ചെറുത്തുനിൽപിനെതിരെ ലോകമനഃസാക്ഷിയെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമാക്കിയുള്ള ഇത്തരം പ്രചാരണങ്ങൾ കൂടുതലും നടക്കുന്നത്.ഈ സാഹചര്യത്തിൽ  തെറ്റായ വാര്‍ത്തകളും ഉള്ളടക്കങ്ങളുമാണ് പ്രചരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂനിയന്‍ എലോണ്‍ മസ്‌കിനോട് മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹമാസുമായി ബന്ധമുള്ള പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി എക്‌സ് അറിയിച്ചിട്ടുണ്ട്.  പതിനായിരക്കണക്കിന് പോസ്റ്റുകളാണ് വര്‍ധിച്ചത്. തെറ്റായ വിവരങ്ങളുടെ വ്യാപനം  അമ്പരപ്പിക്കുന്നതാണെന്ന് സാന്താ ക്ലാര സര്‍വകലാശാലയിലെ ഇന്റര്‍നെറ്റ് എത്തിക്‌സ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ ഐറിന റൈക്കു പറഞ്ഞു.
ഇതിനിടെ, ഇസ്രായില്‍ സംഘര്‍ഷത്തില്‍ ബന്ദിയാക്കപ്പെട്ട ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്നതായി കാണിക്കുന്ന വീഡിയോ ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടു.ദൂരെ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ അല്‍ ജസീറ ചാനലില്‍ സംപ്രേഷണം ചെയ്തു. അജ്ഞാത സ്ത്രീയെയും കുട്ടികളെയും പിന്നില്‍ നിന്നാണ് കാണിക്കുന്നത്. ഹമാസ് പോരാളികളെന്ന് കരുതുന്ന പുരുഷന്മാര്‍ അവരെ ഇസ്രായിലിനും ഗാസയ്ക്കും ഇടയിലുള്ള അതിര്‍ത്തിവേലിക്കടുത്തുള്ള തുറന്ന സ്ഥലത്ത് എത്തിച്ച ശേഷം നടന്നുപോകുന്നത് കാണാം.
എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വീഡിയോയെക്കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായില്‍ വനിതയെയാണ് മോചിപ്പിച്ചതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ഏറ്റുമുട്ടലിനിടെ കസ്റ്റഡിയിലെടുത്ത ഒരു ഇസ്രായില്‍ വനിതയേയും രണ്ട് കുട്ടികളെയും വിട്ടയച്ചതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News