Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ കെ.എം.സി.സി പ്രസിഡണ്ട് ഡോ.അബ്ദുൽ സമദിന്റെ മാതാവ് നിര്യാതയായി

July 09, 2023

July 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ കെ.എം.സി.സി പ്രസിഡണ്ട് ഡോക്ടർ അബ്ദുൽ സമദിന്റെ മാതാവ് കോഴിക്കോട് പേരാമ്പ്ര മൂരികുത്തി തച്ചോളി കുഞ്ഞാമി (73) നാട്ടിൽ നിര്യാതയായി. പരേതരായ തച്ചോളി കുഞമ്മദ്  ഹാജീ-കുഞ്ഞയിഷ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ദീർഘകാലം പേരാമ്പ്ര, കൂത്താളി ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്‌ ആയിരുന്ന പരേതനായ  തറോല്‍ ഉമ്മര്‍കുട്ടിഹാജി. സിറാജ മകളാണ്. ജാമാതാവ്:  കുഞ്ഞിമൊയ്‌ദീൻ  കണ്ണിപൊയിൽ. (പേരാമ്പ്ര, മൂരികുത്തി).

കല്ലൂർ, കൂത്താളി മസ്ജിദ് ബിലാലിൽ ഇന്ന് ഉച്ചക്ക് 1ന് ഖബറടക്കും. ദോഹ, തുമാമ ഖത്തർ കെഎംസിസി ഹാളിൽ ഇന്ന് രാത്രി 8ന് മയ്യിത്ത് നമസ്കാരം ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിയോഗത്തിൽ ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, കുറ്റിയാടി- പേരാമ്പ്ര മണ്ഡലം കമ്മറ്റികൾ അനുശോചിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News