Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിൽ മരിച്ച മൂന്ന് മലയാളികളുടെ മയ്യിത്തുകൾ നാട്ടിലേക്കയച്ചു,സ്തുത്യർഹമായ സേവനപാതയിൽ കെ.എം.സി മയ്യിത്ത് പരിപാലന കമ്മറ്റി

September 30, 2022

September 30, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ അശ്രാന്ത പരിശ്രമത്തെ തുടർന്ന് ഖത്തറിൽ മരണപ്പെട്ട മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ വ്യാഴാഴ്‌ച  നാട്ടിലേക്കയച്ചു്.ഇക്കഴിഞ്ഞ 27ന് ചൊവ്വാഴ്‌ച ഡോ.യൂസഫ് അൽ ഖറദാവിയുടെ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വാഹനടിച്ചു മരിച്ച കോഴിക്കോട് ചെറുവാടി സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന മതപണ്ഡിതനും എഴുത്തുകാരനും വാഗ്മിയുമായ സുബൈർ മൗലവി,വക്രയിൽ കടലിൽ മുങ്ങിമരിച്ച തടയിൽ അൻസിൽ,കൊല്ലം ഓയൂർ സ്വദേശിനിയും വീട്ടുജോലിക്കാരിയുമായ നദീറ എന്നിവരുടെ മൃതദേഹങ്ങളാണ് ഒരേ ദിവസം ദോഹയിൽ നിന്നും നാട്ടിലേക്കയച്ചത്.

അൽ ഇഹ്‌സാൻ കമ്മറ്റി ചെയർമാൻ മഹ്ബൂബ് നാലകത്തിന്റെയും ജനറൽ കൺവീനർ ഖാലിദ് കല്ലുവിന്റെയും സഹപ്രവർത്തകരുടെയും തുടർച്ചയായ ഇടപെടലും പരിശ്രമവും കാരണമാണ് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്കയക്കാൻ കഴിഞ്ഞത്.

വ്യാഴാഴ്ച രാവിലെ 8.10 ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സുബൈർ മൗലവിയുടെ മയ്യിത്ത് നാട്ടിലേക്കയച്ചത്.വൈകീട്ട് 7.15 ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള രണ്ട് ഖത്തർ എയർവെയ്‌സ് വിമാനങ്ങളിലായാണ് അൻസിലിന്റെയും നദീറയുടെയും മയ്യിത്തുകൾ നാട്ടിൽ എത്തിച്ചത്.

ഒരു മാസം മുമ്പ് ഏജൻസി വഴി  അറബി വീട്ടിൽ ജോലിക്കെത്തിയകൊല്ലം ഓയൂർ കളവയൽ സ്വദേശി ചാരുവിള പുത്തൻവീട് നദീറ(57) മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായത്.ഖത്തറിൽ എത്തി മൂന്നു മാസങ്ങൾക്കകം മരണപ്പെട്ടാൽ കൊണ്ടുവന്ന ഏജൻസിക്കാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തമെങ്കിലും ഏജൻസിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.തുടർന്ന് അൽ ഇഹ്‌സാൻ ഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ച് സ്പോൺസർ തന്നെ മുഴുവൻ ചെലവുകളും ഏറ്റെടുക്കുകയായിരുന്നു.നദീറയുടെ ശമ്പളവും സ്പോൺസർ നാട്ടിലേക്കയച്ചു കൊടുത്തതായി അൽ ഇഹ്‌സാൻ ചെയർമാൻ മെഹ്ബൂബ് നാലകത്ത് അറിയിച്ചു.

ഖത്തറിൽ മരിക്കുന്ന ഇന്ത്യക്കാർക്ക് പുറമെ വിദേശികളുടെത് ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ കാലതാമസമില്ലാതെ നാട്ടിലേക്കയക്കുന്നതിൽ അൽ ഇഹ്‌സാൻ കമ്മറ്റി വർഷങ്ങളായി സ്തുത്യർഹമായ സേവനമാണ് നടത്തിവരുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News