Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഖത്തർ ഐ.എ.എഫ് ലോക ചാമ്പ്യൻഷിപ്പ്,ഒരുക്കങ്ങൾ പുരോഗമിക്കുന്നു

September 03, 2019

September 03, 2019

ദോഹ : ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ (ഐഎഎഫ്) ലോക ചാംപ്യൻഷിപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ ദോഹയിൽ പുരോഗമിക്കുന്നു.ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക.ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡിങ്ങിനായുള്ള കൂറ്റൻ സ്റ്റാൻഡുകൾ കോർണിഷ്, കത്താറ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.കോർണിഷ് മുതൽ ഖലീഫ സ്റ്റേഡിയം വരെയുള്ള റോഡുകളിലും അലങ്കാര പണികൾ നടക്കുകയാണ്.

ഒക്‌ടോബർ 6 വരെ നീളുന്ന മത്സരത്തിൽ 203 രാജ്യങ്ങളിൽ നിന്നുള്ള 3,500  അത്‌ലിറ്റുകൾ പങ്കെടുക്കും.200ലേറെ രാജ്യങ്ങളിൽ മത്സരങ്ങളുടെ തൽസമയ സംപ്രേഷണമുണ്ടാവും.ഇന്ത്യയിൽ നിന്നുൾപ്പെടെ ലോകോത്തര അത്‌ലീറ്റുകളാണ് മത്സരിക്കുന്നത്.


Latest Related News