Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സ്വർണക്കപ്പുയർത്തി ഭാഗ്യശാലികൾ,ഖത്തർ ഗ്രാൻഡ് മാൾ ലോകകപ്പ് മെഗാ ഡ്രോ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

February 22, 2023

February 22, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :രാജ്യത്തെ പ്രമുഖ ഹൈപ്പർമാർ മാർക്കറ്റ്  ശ്രിംഖലയായ ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റിന്റെ കഴിഞ്ഞ മെഗാ പ്രൊമോഷനായ  2 കിലോ ഗ്രാൻഡ് ഗോൾഡ് കപ്പ് നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.പുതിയ ബ്രാഞ്ചായ ഗ്രാൻഡ് മാൾ മെക്കയിൻസിൽ നടന്ന ചടങ്ങിൽ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്  സിഇഒ ശരീഫ് ബിസി , പബ്ലിക്ക് റിലേഷൻ മാനേജർ സിദ്ധീഖ് ,ഫിനാൻസ് മാനേജർ അനിൽ കുമാർ,ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ ,മാർക്കറ്റിംഗ് മാനേജർ വിബിൻ കുമാർ,മാൾ മാനേജർ ജുനൈദ് അബ്ദുൽ മാജിദ്  എന്നിവർ പങ്കെടുത്തു .
 
1000  ഗ്രാം,300 ഗ്രാം,200 ഗ്രാം,ഗോൾഡൻ കപ്പുകൾ ഓരോ ആളുകൾക്ക് വീതവും 100 ഗ്രാം സ്വർണക്കപ്പുകൾ 5  പേർക്കുമാണ് വിതരണം ചെയ്തത് .
 
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് 2022 ഒക്ടോബർ 10നു തുടങ്ങി 2023 ജനുവരി11 വരെ നീണ്ടു നിന്ന മെഗാ പ്രൊമോഷനിൽ ഗ്രാൻഡ് മാളിന്റെ വിവിധ ഔട്‍ലെറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും സമ്മാന പദ്ധതിയിൽ പങ്കാളികളാകാൻ അവസരം നൽകിയിരുന്നു.

ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ  കഴിഞ്ഞ മാസം  ജനുവരി12 ന് ഏഷ്യൻ ടൗണിലെ ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റിലായിരുന്നു നറുക്കെടുപ്പ്..ലോകകപ്പ് ഫുട്ബോളിന്റെ  ഭാഗമായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ മെഗാ പ്രൊമോഷനായ LET'S FOOTBALL QATAR 2022 വൻ വിജയമാക്കിയ ഉപഭോക്താക്കൾക്ക്‌ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ നന്ദി അറിയിച്ചു.

അതേസമയം, 10 നിസ്സാൻ സണ്ണി കാറുകൾ നേടാനുള്ള പുതിയ മെഗാ പ്രൊമോഷൻ ഗ്രാൻഡ്മാളിൽ തുടരുകയാണ്.ഇതനുസരിച്ച്, 50 റിയാലിന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ലക്കി ഡ്രോ കൂപ്പണിലൂടെ 10 നിസ്സാൻ സണ്ണി കാറുകൾ നേടാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും.ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ എട്ട് ശാഖകളിലും   ഓഫർ ലഭ്യമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News