Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
മികച്ച മീഡിയ സെന്ററിനുള്ള ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് പ്രസ് അസോസിയേഷന്‍ പുരസ്‌കാരം ഖത്തര്‍ ഫിഫ മീഡിയ സെന്ററിന്

May 14, 2023

May 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: മികച്ച മീഡിയ സെന്ററിനുള്ള ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് പ്രസ് അസോസിയേഷന്‍ പുരസ്‌കാരം ഖത്തര്‍ ഫിഫ മീഡിയ സെന്ററിന് ലഭിച്ചു. ഒരു കായിക ഇനത്തിന്റെ ചാമ്പ്യന്‍ഷിപ്പിനായി ഒരുക്കിയ ഏറ്റവും മികച്ച മീഡിയ സെന്ററിനുള്ള പുരസ്‌കാരമാണ് ലോകകപ്പ് മീഡിയ സെന്റര്‍ സ്വന്തമാക്കിയത്.

ക്യു.എന്‍.സി.സിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഖത്തര്‍ ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകരെ സ്വീകരിച്ചത്. 12,500 മാധ്യമ പ്രവര്‍ത്തകരാണ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഫിഫ അക്രഡിറ്റേഷന്‍ വഴി ഇവിടെ എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും അവരുടെ ജോലി നിര്‍വഹിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ തന്നെ ഒരുക്കിയിരുന്നു.

ഇതോടൊപ്പം സ്റ്റേഡിയങ്ങളില്‍ ചെന്ന് കളി കാണാന്‍ സൗകര്യമില്ലാത്തവര്‍ക്കായി രണ്ട് വെര്‍ച്വല്‍ ഗാലറികളും ഈ മീഡിയ സെന്ററിന്റെ ഭാഗമായിരുന്നു. ബീജിങ് വിന്റര്‍ ഒളിമ്പിക്സ് മീഡിയ സെന്ററാണ് മള്‍ട്ടി സ്പോര്‍ട്സ് കാറ്റഗറിയില്‍ പുരസ്‌കാരം നേടിയത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News