Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
സി.ഐ.ഡിയുടെ പേരിലുള്ള വ്യാജ സന്ദേശം വീണ്ടും വ്യാപകമായി പ്രചരിക്കുന്നു

September 07, 2019

September 07, 2019

ബാങ്കുകളോ മൊബൈല്‍ കമ്പനികളോ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലുള്ള  വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരിക്കലും ഉപഭോക്താവിനെ വിളിക്കാറില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദോഹ : ഖത്തറിൽ എ.ടി.എം കാർഡുകൾ റദ്ദാക്കിയെന്ന് അറിയിച്ചു കൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ വീണ്ടും വ്യാപകമായി പ്രചരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്കാണ് ഇത്തരം സന്ദേശങ്ങൾ ലഭിച്ചത്.താങ്കളുെട എ.ടി.എം കാര്‍ഡ് സുരക്ഷാകാരണങ്ങളാല്‍ റദ്ദാക്കെപ്പട്ടിരിക്കുന്നുവെന്നാണ് സി.െഎ.ഡി വകുപ്പില്‍ നിന്നെന്ന വ്യാജേനയുള്ള സന്ദേശം മഒബൈൽ ഫോണുകളിലേക്കെത്തുന്നത്.. സി.െഎ.ഡിയില്‍നിന്നുള്ള നിര്‍ദേശപ്രകാരം തുടർന്നുള്ള ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നും പ്രശ്നം പരിഹരിക്കാന്‍ ഖത്തര്‍ സി.െഎ.ഡിയുമായി ബന്ധപ്പെടണമെന്നുമാണ് അറിയിപ്പ്.ഇതിനായി ബന്ധപ്പെടാനുള്ള നമ്പറുകളും നൽകിയിട്ടുണ്ട്. ഖത്തര്‍ മൊബൈല്‍ നമ്ബറില്‍ നിന്നും വരുന്ന സന്ദേശമായതിനാൽ സത്യമാണെന്ന് തെറ്റിദ്ധരിച്ചു ബാങ്കുകളിലേക്ക് പോകാനൊരുങ്ങിയ പലരും കഴിഞ്ഞ ദിവസങ്ങളിൽ 'ന്യൂസ്‌റൂ'മുമായി ബന്ധപ്പെട്ടിരുന്നു.

സന്ദേശത്തില്‍ കാണിച്ച നമ്പറിലേക്ക് വിളിച്ച ചിലർക്ക് ഹിന്ദിയിൽ മറുപടി ലഭിച്ചതായും എ.ടി.എം കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എ.ടി.എം രഹസ്യ നമ്പറുകൾ എന്നിവ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഇത് വിശ്വസിച്ച്‌ വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ നല്‍കിയാല്‍ അക്കൗണ്ടിലെ പണം നഷ്ടപ്പെടുമെന്നും ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും  അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഉരീഡുവിൽ നിന്നും ബമ്പർ സമ്മാനം അടിച്ചുവെന്ന് കാണിച്ചും ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കാറുണ്ട്. അതേസമയം,ബാങ്കുകളോ മൊബൈല്‍ കമ്പനികളോ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലുള്ള  വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരിക്കലും ഉപഭോക്താവിനെ വിളിക്കാറില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


Latest Related News