Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സ്വീഡനിൽ സർക്കാർ അനുമതിയോടെ ഖുർആൻ കത്തിച്ച സംഭവത്തിൽ ഖത്തർ പ്രതിഷേധിച്ചു,അംബാസിഡറെ തിരിച്ചുവിളിച്ച് യു.എ.ഇ

June 30, 2023

June 30, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ / അബുദാബി :സ്വീഡനില്‍ ഖുര്‍ആന്‍ കത്തിക്കാന്‍ അനുമതി നല്‍കിയതിനെ ഖത്തര്‍ അപലപിച്ചു. ലോകത്താകമാനമുള്ള 200 കോടി മുസ്ലിങ്ങളെ പ്രകോപിപ്പിക്കുന്നതാണ് നടപടിയെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. കടുത്ത ഭാഷയിലാണ് സ്വീഡനിലെ ഖുര്‍ആന്‍ കത്തിക്കലിനെതിരെ ഖത്തർ പ്രതികരിച്ചത്. മതത്തിന്റെയും വിശ്വാസത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുള്ള എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും ഖത്തര്‍ എതിര്‍ക്കും.ലോകമെങ്ങും മുസ്ലിങ്ങളെ ലക്ഷ്യമിട്ട‌് ആസൂത്രിത ആഹ്വാനങ്ങളും ഇസ്ലാമോഫോബിക് പ്രചാരണങ്ങളും കൂടിവരികയാണ്.ഇത്തരം സംഭവങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ,സമൂഹം രംഗത്ത് വരണം. പെരുന്നാള്‍ ദിനത്തില്‍ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ പള്ളിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചത് ഹീനവും അത്യന്തം പ്രകോപനപരവുമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലം കുറ്റപ്പെടുത്തി

അതേസമയം,സ്വീഡനില്‍ ഖുര്‍ആൻ കത്തിച്ച സംഭവത്തില്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് യുഎഇ  പ്രതിഷേധം അറിയിച്ചത്. വിദേശകാര്യമന്ത്രാലയമാണ് സ്വീഡിഷ് അംബാസറെ വിളിച്ചുവരുത്തിയത്.

തീവ്ര നിലപാടുകാര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്ന സ്വീഡിഷ് സര്‍ക്കാറിന്റെ നടപടിയെ യു എ ഇ അപലപിച്ചു. സാമൂഹിക മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാതെ സ്വീഡൻ അന്താരാഷ്ട്ര ഉത്തവാദിത്തങ്ങളില്‍ നിന്ന് പിറകോട്ട് പോവുകയാണെന്ന് യു എ ഇ കുറ്റപ്പെടുത്തി.

ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇത്തരം ഹീന കൃത്യങ്ങള്‍ക്കായി ദൂരുപയോഗം ചെയ്യരുത്. വിദ്വേഷ പ്രചാരണത്തെയും വംശീയതയെയും ശക്തമായി നേരിടണമെന്നും യു എ ഇ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News