Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തറും ബഹ്‌റൈനും തമ്മിൽ അടുക്കുന്നു,ഭരണാധികാരികൾ തമ്മിൽ ചർച്ച നടത്തി

January 26, 2023

January 26, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ദീർഘകാലത്തെ അഭിപ്രായഭിന്നതകൾക്ക് വിരാമമിട്ട്  ബഹ്റൈനും ഖത്തറും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ  ഭാഗമായി ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ടെലിഫോണ്‍ സംഭാഷണം നടത്തി.

ഖത്തറിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായുള്ള ഹമദ് രാജാവിന്റെ ആശംസ കിരീടാവകാശി കൈമാറി. ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യ ബന്ധം ചൂണ്ടിക്കാട്ടിയ കിരീടാവകാശി, പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനും ജി.സി.സിയുടെ ഐക്യവും മേഖലയുടെ സുരക്ഷിതത്വവും നിലനിര്‍ത്താനും ഇത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥ തലത്തിലുള്ള കൂടിയാലോചനകള്‍ തുടരാനും ചര്‍ച്ചയില്‍ തീരുമാനമായി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News