Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഖത്തർ കൈപിടിക്കും,തുർക്കിക്കും ഖത്തറിനുമിടയിൽ എയർബ്രിഡ്‌ജ് വിമാനങ്ങൾ അനുവദിച്ചു

February 06, 2023

February 06, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:2300 ലേറെ പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തെ നേരിടാന്‍ തുര്‍ക്കിയയെ സഹായിക്കുന്നതിനായി ഖത്തര്‍, എയര്‍ ബ്രിഡ്ജ് വിമാനങ്ങള്‍ അനുവദിച്ചു., അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ ആളുകള്‍ക്ക് സ്വതന്ത്രമായി നേരിട്ട് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് എയര്‍ബ്രിഡ്ജ്.

എയര്‍ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങള്‍ക്കൊപ്പം തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി പ്രത്യേക സംവിധാനങ്ങളുള്ള ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ലഖ്‌വിയ) ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പിന്റെ ഒരു ടീമും ഉണ്ടാകും. ഫീല്‍ഡ് ഹോസ്പിറ്റല്‍, റിലീഫ് എയ്ഡ്, ടെന്റുകള്‍, ശീതകാല സാധനങ്ങള്‍ എന്നിവയും ഒപ്പമുണ്ടാകും.

കടുത്ത തണുപ്പിനിടെ ആയിരക്കണക്കിന് ആളുകൾ ഭാവനരഹിതരായത് തുർക്കിയിലും സിറിയയിലും പ്രതിസന്ധി വർധിപ്പിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News