Breaking News
രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  |
ഖത്തർ എയർവെയ്‌സിൽ ബഹ്റൈനിലേക്ക് നേരിട്ട് പറക്കാം,ബുക്കിങ് തുടങ്ങി

May 22, 2023

May 22, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : നീണ്ട മൂന്നര വർഷത്തെ ഇടവേളക്ക് ശേഷം ഖത്തർ എയർവെയ്‌സ് ദോഹയിൽ നിന്നും മനാമയിലേക്ക് നേരിട്ടുള്ള  സർവീസ് തുടങ്ങുന്നു.ഖത്തറിനും ബഹ്റൈനുമിടയിൽ വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചത്.

മെയ് 25 വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് ദോഹയിൽ നിന്ന് സർവീസുകൾ ഉണ്ടായിരിക്കും.അതേ ദിവസം തന്നെ ബഹ്‌റൈനിൽ നിന്ന് ഖത്തറിലേക്ക് പുറപ്പെടുന്ന വിമാനം  (ക്യുആർ 1109) രാത്രി 10:20 ന് പുറപ്പെട്ട് രാത്രി 11:15 ന് ദോഹയിലെത്തും. 50 മിനുട്ടാണ് യാത്രാ സമയം.ഖത്തർ എയർവെയ്സിന്റെ വെബ്‌സൈറ്റ്  ഇക്കോണമി ടിക്കറ്റിന് 1,210 റിയാലും എലൈറ്റ് ക്ലാസ് ടിക്കറ്റിന്  4,780 റിയാലുമാണ് നിരക്ക്.

2017 ലെ ഉപരോധത്തിന് പിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.ഉപരോധം അവസാനിച്ചിട്ടും ഇരു രാജ്യങ്ങൾക്കുമിടയിൽ ചില വിഷയങ്ങളിൽ നിലനിന്നിരുന്ന ഭിന്നതകൾ കാരണം സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുകയായിരുന്നു.രണ്ട് അയൽ രാജ്യങ്ങൾക്കുമിടയിൽ സർവീസുകൾ പുനരാരംഭിക്കുന്നത് വ്യോമയാന മേഖലയിൽ ഉണർവുണ്ടാക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News