Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഒഴിവായത് വൻ ദുരന്തം,ഖത്തർ എയർവെയ്‌സ് വിമാനം ടേക് ഓഫ് ചെയ്തതിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം തുടങ്ങി

February 10, 2023

February 10, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം നിയന്ത്രണം നഷ്ടപ്പെട്ടതില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്ന ബോയിംഗ് ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത ശേഷം പൈലറ്റിന്റെ 'സാഹചര്യബോധം'നഷ്ടമായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടത്. 

ജനുവരി 10നായിരുന്നു സംഭവം. QR161 ദോഹ-കോപന്‍ഹേഗ് വിമാനം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ടേക്ക് ഓഫ് ചെയ്തത്. വിമാനം 1850 അടി ഉയരത്തിലെത്തിയപ്പോള്‍ പൈലറ്റിന് ബോധം നഷ്ടപ്പെട്ടെന്നാണ് ദി ഏവിയേഷന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും താഴ്ചയിലേക്ക് കൂപ്പുകുത്തുകയുമായിരുന്നു.ആറ് മണിക്കൂറിന് ശേഷമാണ് കോപ്പന്‍ഹേഗില്‍ വിമാനം സുരക്ഷിതമായി ഇറങ്ങിയത്.

ദോഹയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് ഫസ്റ്റ് ഓഫീസര്‍ ആണ് നവിമാനം പറത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ക്യാപ്റ്റന്റെ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

'ജനുവരി 10ന് ദോഹയില്‍ നിന്ന് കോപ്പന്‍ഹേഗനിലേക്ക് പറന്ന QR161 വിമാനവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടന്‍ അധികൃതരെ വിവരമറിയിക്കുകയും അന്വേഷണത്തിന് പ്രഖ്യാപിക്കുകയും ചെയ്തു. സുരക്ഷ, പരിശീലനം, റിപ്പോര്‍ട്ടിംഗ് എന്നീ കാര്യങ്ങളില്‍ കര്‍ശനമായ മാനദണ്ഡങ്ങളാണ് എയര്‍ലൈന്‍ പിന്തുടരുന്നത്'-ഖത്തർ എയര്‍വേയ്‌സ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News