Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഉമ്മുൽ സെനീം ഹെൽത്ത് സെന്റർ പ്രധാനമന്ത്രി ഉൽഘാടനം ചെയ്തു

January 22, 2023

January 22, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഐൻ ഖാലിദിലെ ഉമ്മുൽ സെനീം ഹെൽത്ത് സെന്റർ ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി ഉദ്ഘാടനം ചെയ്തു.

സന്ദർശകർക്ക് ഏറ്റവും  മികച്ച  ആരോഗ്യ സേവനങ്ങൾ നൽകാൻ കഴിയുന്ന സൗകര്യങ്ങളും സംവിധാനങ്ങളോടെയുമാണ് ഹെൽത്ത് സെന്റർ രൂപകൽപന ചെയ്തിട്ടുള്ളത്. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് കേന്ദ്രം ഒരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി..

ആരോഗ്യ കേന്ദ്രത്തിലെ വിവിധ വിഭാഗങ്ങളും സംവിധാനങ്ങളും സന്ദർശിച്ച പ്രധാനമന്ത്രി കേന്ദ്രത്തിൽ നൽകുന്ന ആരോഗ്യ  സേവനങ്ങളെയും ആരോഗ്യ പരിരക്ഷയെയും കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News