Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാസികളുടെ ശ്രദ്ധയ്ക്ക്,പ്രവാസി മിത്രം പോർട്ടൽ പ്രവർത്തന സജ്ജമായി

May 18, 2023

May 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:റവന്യൂ- സര്‍വെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളുടെ തല്‍സ്ഥതി അറിയാനും പരാതി അറിയിക്കാനുമായി പ്രവാസികൾക്കായി ഏർപ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി.വില്ലേജ് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നല്‍കിയ വിവിധ രേഖകള്‍, മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഭൂനികുതി, കെട്ടിട നികുതി, ഭൂമി തരം തിരിക്കല്‍, ഭൂമി ഏറ്റെടുക്കല്‍, പട്ടയം, റവന്യൂ റിക്കവറി, പോക്ക് വരവ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രവാസി മിത്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പരാതികള്‍ സമര്‍പ്പിക്കാനും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനും ഓണ്‍ ലൈന്‍ വഴി സാധിക്കും.

ലിങ്ക്: http://pravasimithram.kerala.gov.in

പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ ഓപ്ഷനുണ്ട്. ഒന്നില്‍ കൂടുതല്‍ രേഖകളുണ്ടെങ്കില്‍ ഒറ്റ ഫയലാക്കിയതിനു ശേഷം പി ഡി എഫ് ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യുക. ഫയല്‍ സൈസ് ഒരു എം ബിയില്‍ കവിയരുത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe 


Latest Related News