Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
വൈദികരും കന്യാസ്ത്രീകളും അശ്ളീല വീഡിയോകൾ കാണുന്നു,മുന്നറിയിപ്പുമായി ഫ്രാൻസിസ് മാർപാപ്പ

October 27, 2022

October 27, 2022

ന്യൂസ് ഏജൻസി   
വത്തിക്കാൻ സിറ്റി : ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്‌ളീല ദൃശ്യങ്ങൾ കാണുന്നതിൽനിന്ന് മാറി നിൽക്കണമെന്ന് ഫ്രാൻസീസ് മാർപാപ്പ. വത്തിക്കാനിലെ പരിപാടിയിൽ ചോദ്യത്തിന് ഉത്തരമായാണ് മാർപാപ്പയുടെ പരാമർശം. വൈദികരും കന്യാസ്ത്രീകളും അടക്കം പലരും ഇക്കാലത്ത് അശ്‌ളീല ദൃശ്യങ്ങൾ കാണുന്നു. അത് തിന്മയുടെ പ്രവേശനത്തിന് കാരണമാകുന്നു. ഇത് അപകടകരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്‌ളീല ദൃശ്യങ്ങൾ കാണുന്നതിൽനിന്ന് മാറി നിൽക്കണം. നിങ്ങളുടെ ഫോണിൽനിന്ന് ഇപ്പോൾത്തന്നെ പോൺ ദൃശ്യങ്ങൾ മായിച്ചു കളയുക. അപ്പോൾ നിങ്ങൾക്ക് ഇത് കാണാനുള്ള പ്രചോദനം ഒഴിവാക്കാം. അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും ഓൺലൈനിലും അമിതമായി സമയം പാഴാക്കരുതെന്നും  പോപ്പ് വൈദികരെ ഉപദേശിച്ചു.

ക്രിസ്ത്യാനികളുടെ നന്മയ്ക്കായി  ഡിജിറ്റൽ, സോഷ്യൽ മീഡിയ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ മറുപടി. തന്റെ ജോലിയേക്കാൾ പ്രാധാന്യത്തോടെ വാർത്തകൾ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന അമിതമായ ആസക്തി അപകടകരമാണ്. നിങ്ങളിൽ പലർക്കും അനുഭവമുള്ളതോ പ്രലോഭനമുള്ളതോ ആയ കാര്യമായിരിക്കും ഡിജിറ്റൽ പോണോഗ്രഫി.

സാധാരണക്കാരായ സ്ത്രീകളും പുരുഷൻമാരും എന്തിന്, കന്യാസ്ത്രീകൾ വരെ ഇത്തരം അശ്ലീല ദൃശ്യങ്ങൾ കാണുന്നു.  പുരോഹിതരും ഇക്കൂട്ടത്തലുണ്ട്.  ഞാൻ പറയുന്നത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം പോലുള്ള ക്രിമിനൽ സ്വഭാവമുള്ള അശ്ലീല ദൃശ്യങ്ങളെ കുറിച്ച് മാത്രമല്ല, വളരെ സാധാരണമായ പോണോഗ്രഫിയെ കുറിച്ചുകൂടിയാണ്. ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്‌ളീല ദൃശ്യങ്ങൾ കാണുന്നതിൽനിന്ന് മാറി നിൽക്കണമെന്നുമായിരുന്നു മാർപാപ്പയുടെ വാക്കുകൾ.

നേരത്തെയും മാർപാപ്പ പോണോഗ്രഫിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ ജൂണിൽ, 'സ്ത്രീപുരുഷന്മാരുടെ അന്തസ്സിന് മേലുള്ള  ആക്രമണം' എന്നായിരുന്നു പോണോഗ്രഫിയെ  അദ്ദേഹം വിശേഷിപ്പിച്ചത്. ഇത് പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം  പറഞ്ഞു. മൊബൈൽ ഫോണുകളിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ ഇന്ന് തന്നെ ഇല്ലാതാക്കാൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെയും പുരോഹിതരെയും ഉപദേശിച്ചു,

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News