Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഒമിക്രോണിന് പ്രത്യേക വാക്സിൻ,മാർച്ചിൽ പുറത്തിറങ്ങുമെന്ന് ഫൈസർ

January 11, 2022

January 11, 2022

ജനീവ : കോവിഡിന്റെ കൂടുതൽ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെ ഇവയ്‌ക്കെതിരായ പ്രതിരോധ വാക്‌സിനുകളുടെയും എണ്ണം കൂടുകയാണ്.അതിവേഗം പടരുന്ന ഓമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള വാക്സിൻ മാർച്ചിൽ പുറത്തിറങ്ങുമെന്നും ഇതിൻറെ നിർമാണം തുടങ്ങിയതായും ഫൈസർ അറിയിച്ചു.

"ഓമിക്രോൺ വാക്സിൻ നിർമാണം തുടങ്ങിക്കഴിഞ്ഞു. മറ്റു വകഭേദങ്ങളെ പ്രതിരോധിക്കാനും ഈ വാക്സിന് സാധിക്കും," ഫൈസർ സി.ഇ.ഓ ആൽബർട്ട് ബൗർല ഒരു അമേരിക്കൻ ചാനലുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

പല രാജ്യങ്ങളും ബൂസ്റ്റർ ഡോസ് നൽകുന്നതിനാൽ ഓമിക്രോൺ വാക്സിൻ എങ്ങിനെ ഉപയോഗിക്കുമെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം ഒന്നര മുതൽ രണ്ട് മാസത്തിനുള്ളിൽ യൂറോപ്പിലെ പകുതിയിലധികം പേർക്കും ഓമിക്രോൺ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News