Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

September 28, 2022

September 28, 2022

ന്യൂസ്‌റൂം ബ്യുറോ 

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ പി.എഫ്.ഐ  സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ. എൻഐഎ സംഘം കരുനാഗപ്പള്ളിയിലെ കാരുണ്യ ട്രസ്റ്റിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അൽപ സമയം മുൻപ് അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസും കേന്ദ്ര ഏജൻസികളും ഇവിടെയെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിഎഫ്ഐ ഹർത്താലും ബന്ധപ്പെട്ട അക്രമത്തിന് ആഹ്വാനം ചെയ്തതിനുമാണ് അറസ്റ്റ് എന്നാണ് വിശദീകരണം.
അബ്ദുൾ സത്താറിന്റെ വീട്ടിലും കരുനാഗപ്പള്ളിയി കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുൻപ് പൊലീസിന്റെ പരിശേധനയുണ്ടായിരുന്നു. എന്നാൽ ആ സമയങ്ങളിൽ അബ്ദുൾ സത്താർ സ്ഥലത്തില്ലായിരുന്നു. തിരിച്ചെത്തിയ സത്താർ രാവിലെ മുതൽക്കെ കാരുണ്യ സെന്ററിലുണ്ടായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന  എ. അബ്ദുല്‍ സത്താര്‍ പറഞ്ഞു. നിയമനടപടികള്‍ സ്വീകരിക്കാനായി ഉടന്‍ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അധികൃതര്‍ നടത്തിയ റെയ്ഡില്‍ പൂര്‍ണ്ണമായി സഹകരിച്ചെന്നും അബ്ദുല്‍ സത്താര്‍ മാധ്യമങ്ങളോട് പറഞ്ഞു.

  ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News