Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് നിര്യാതനായി

November 16, 2021

November 16, 2021

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78) നിര്യാതനായി.ഇന്ന് രാവിലെ മുഴുപ്പിലങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം. ഖാഫ്മല കണ്ട പൂങ്കാറ്റേ,അഴകേറുന്നോളേ വാ,ഒട്ടകങ്ങൾ വരി വരി വരിയായ് തുടങ്ങി മലബാറിനെ ഇളക്കിമറിച്ച ഒട്ടേറെ ഗാനങ്ങൾക്ക് ഈണം നൽകി ആലപിച്ചത് പീർ മുഹമ്മദാണ്.1945 ജനുവരി 8ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള സുറണ്ടെ ഗ്രാമത്തിലാണ് ജനനം.ദൂരദർശനിൽ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പീർ മുഹമ്മദാണ്.ഗൾഫിലെ നിരവധി വേദികളിൽ അദ്ദേഹം പല തവണ മാപ്പിളപ്പാട്ടിന്റെ ഇശൽമഴയുമായി എത്തിയിട്ടുണ്ട്.

തെങ്കാശിക്കാരി ബൽക്കീസ് ആണ് മാതാവ്.തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും.നാല് വയസ്സുള്ളപ്പോൾ പിതാവിനൊപ്പം തലശേരിയിൽ എത്തുകയായിരുന്നു.താഴത്തങ്ങാടി ആലിമുൽ അവാം മദ്രസ്സ സ്‌കൂൾ,തലശേരിയിലെ സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ,മുബാറക് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബിരുദം. സംഗീതം അതിനിടയിൽ എപ്പൊഴോ അറിയാതെ ആത്മാവിന്റെ ആവേശമായി മാറിക്കഴിഞ്ഞിരുന്നു. നാല്-അഞ്ച് ക്ലാസുകളിൽ പഠിക്കുമ്പോൾ കവിതകൾ ചൊല്ലിക്കൊണ്ടാണ് തുടക്കം എന്ന് പീർ മുഹമ്മദ് ഓര്ക്കാറുണ്ട്. വയലാർ രാമവർമയുടെ കവിതകളോടായിരുന്നു ഏറെ കമ്പം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News