Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു |
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ പാർക്കിങ് നിരക്കുകൾ,അര മണിക്കൂർ കഴിഞ്ഞാൽ ഓരോ 15 മിനുട്ടിനും 100 റിയാൽ

November 01, 2022

November 01, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് മുന്നിൽ  യാത്രക്കാരെ സ്വീകരിക്കാനും യാത്രയയക്കാനുമായി എത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.ഇതനുസരിച്ച് മൊവാസലാത്തിന്റെ (കർവ) ലിമോസിനുകളും ടാക്‌സികളും, ചലനശേഷി കുറഞ്ഞ വ്യക്തികൾക്കുള്ള അംഗീകൃത വാഹനങ്ങൾ, ഖത്തർ എയർവേയ്‌സ് ഫസ്റ്റ് ക്‌ളാസ് , ബിസിനസ് ക്ലാസ് യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങൾ, തിരഞ്ഞെടുത്ത എയർപോർട്ട് ഷട്ടിൽ ബസ്സുകൾ എന്നിവയ്ക്കൊഴികെ പ്രവേശന കവാടത്തിനരികിൽ യാത്രക്കാരെ ഇറക്കാനോ സ്വീകരിക്കാനോ അനുമതിയുണ്ടാവില്ല.പകരം നിശ്ചിത കാർ പാർക്കിങ്ങിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം കാൽനടയായി വിമാനത്താവളത്തിലേക്ക് പോകേണ്ടിവരും.

അതേസമയം,വിമാനത്താവളത്തിൽ കാർ പാർക്ക് ചെയ്യുന്നതിനുള്ള പുതുക്കിയ നിരക്കുകളും ഇന്നുമുതൽ പ്രാബല്യത്തിൽ വരും.ഇതനുസരിച്ച്,ആദ്യത്തെ അരമണിക്കൂർ സമയം വരെ 25 റിയാലായിരിക്കും പാർക്കിങ് നിരക്ക്.ഈ സമയത്തിന് ശേഷമുള്ള ഓരോ 15 മിനുട്ടിനും 100 റിയാൽ ഈടാക്കും.ദീർഘ സമയ പാർക്കിങ്ങിന് ആദ്യ ഒരു മണിക്കൂർ സമയം വരെ 25 റിയാൽ തന്നെ മതിയാകും.എന്നാൽ പിന്നീടുള്ള ഒരു 15 മിനുട്ടിനും 100 റിയാൽ വീതം തന്നെ നൽകേണ്ടിവരും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News