Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
87 ദിവസത്തെ നിരാഹാരത്തിനൊടുവില്‍ ഫലസ്തീൻ തടവുകാരന്‍ ഇസ്രായേൽ ജയിലിൽ മരിച്ചു 

May 02, 2023

May 02, 2023

ന്യൂസ്‌റൂം ബ്യൂറോ
ജെറുസലേം: 87 ദിവസത്തെ നിരാഹാരത്തിനുശേഷം ഇസ്രായേല്‍ അധിനിവേശ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരന്‍ ഖാദര്‍ അദ്‌നാന്‍(44) മരിച്ചു. തന്നെ തടങ്കലിലാക്കിയതില്‍ പ്രതിഷേധിച്ചാണ് ഖാദര്‍ അദ്‌നാന്‍ നിരാഹരമിരുന്നത്. 87 ദിവസത്തെ നിരാഹാര സമരത്തിനുനൊടുവില്‍ ഖാദര്‍ അദ്‌നാന്‍ മരിച്ചതായി ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി(പിപിഎസ്) അറിയിച്ചു.

ഫെബ്രുവരി 5നാണ് ഖാദര്‍ അദ്‌നാന്‍ തടവിലാക്കപ്പെട്ടത്. വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരമായ ജെനിന് തെക്ക് അറാബ പട്ടണത്തില്‍ നിന്നുള്ള അദ്‌നാന്‍ 12 തവണ അറസ്റ്റിലായിട്ടുണ്ട്. ഒരു കുറ്റവും  ചുമത്താതെയുള്ള അറസ്റ്റില്‍ പ്രതിഷേധിച്ച് നിരവധി തവണ അദ്ദേഹം സമരം നടത്തിയിട്ടുണ്ട്


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News