Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് വേദനസംഹാരികൾ കഴിക്കരുതെന്ന് ലോകാരോഗ്യ സംഘടന

June 28, 2021

June 28, 2021

ജനീവ :  കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് വേദന സംഹാരികള്‍ കഴിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). വേദന സംഹാരികള്‍ കഴിക്കുന്നത് വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ബാധിച്ചേക്കാമെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് വേദനസംഹാരി കഴിക്കുന്നത് ശരീരത്തിന്റെ ആന്റിബോഡി പ്രതികരണത്തെ കുറച്ചേക്കും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് വേദനസംഹാരികള്‍ കഴിക്കണമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്‌ഒ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.. അതേസമയം വാക്‌സിന്‍ സ്വീകരിച്ച ശേഷം പനി, തലവേദന, അല്ലെങ്കില്‍ പേശിവേദന എന്നിവ ഉണ്ടായാല്‍ പാരസെറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ കഴിക്കാമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

വാക്‌സിന്‍ എടുത്തവരില്‍ കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് വേദന, ക്ഷീണം, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. രണ്ടു ദിവസത്തിനപ്പുറം ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കില്ലെന്നും ഡബ്ല്യൂഎച്ച്‌ഒ അറിയിച്ചു. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ആന്റിഹിസ്റ്റമിന്‍ മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ പ്രൊഫസര്‍ ലൂക്ക് ഒ നീല്‍ പറഞ്ഞു..

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News